കാസർകോട്ട് ആർ എസ് പി യിൽ നിന്ന് ജില്ലാ അസിസ്റ്റന്റ് സെക്രടറി ഉൾപെടെ നിരവധി നേതാക്കൾ രാജിവെച്ചു; എൻ കെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനം
Aug 4, 2021, 15:03 IST
കാസർകോട്: (www.kasargodvartha.com 04.08.2021) നാല് ജില്ലാ സെക്രടറിയേറ്റ് അംഗങ്ങളും രണ്ട് ജില്ലാ മണ്ഡലം സെക്രടറിമാരും ഉൾപെടെ 12 ജില്ലാ കമിറ്റി അംഗങ്ങൾ ആർ എസ് പി യിൽ നിന്ന് രാജിവെച്ചതായി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആർ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റും ആർ എസ് പി ജില്ലാ അസിസ്റ്റന്റ് സെക്രടറിയുമായ കരീം ചന്തേരയുടെ നേതൃത്വത്തിലാണ് നേതാക്കൾ രാജിവെച്ചത്.
എൻ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർടിയെ ഹൈജാക് ചെയ്തതായി നേതാക്കൾ ആരോപിച്ചു. ഷിബു ബേബി ജോൺ പാർടിയിൽ നിസഹായ അവസ്ഥയിലാണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ കാലുവാരി തോൽപിച്ചതാണ്. സംസ്ഥാന സെക്രടറി എ എ അസീസിന് ഒരു തീരുമാനവും എടുക്കാനാവാത്ത അവസ്ഥയാണ്. ഇതേ പോലെ ആർ എസ് പി കാസർകോട് ജില്ലാ പ്രസിഡന്റും ഏകാധിപത്യമായി പെരുമാറുകയാണ്.
ജില്ലാ കമിറ്റി വിളിച്ചുചേർക്കാതെ ആറ് മാസമായി. പാർടിയിൽ ഏകോപനമില്ലാത്ത പ്രവർത്തങ്ങളാണ് നടക്കുന്നത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ രാജിവെക്കും. കൂടുതൽ ജില്ലകളിൽ സമാന ചിന്തഗതിയുള്ളവർ ഉണ്ട്. പാർടിയുടെ ഇന്നത്തെ അവസ്ഥയിൽ അണികൾ നിരാശരാണ്. ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നേതാക്കളായ കരീം ചന്തേര, ബെന്നി നാഗമറ്റം, എ വി അശോകൻ, ഉബൈദുല്ല കടവത്ത്, ജില്ലാ കമിറ്റി അംഗങ്ങളായ സുഭാഷ് ചീമേനി, ടി കെ മുസ്‌തഫ, സീനത്ത് സതീശൻ, മുഹമ്മദലി കൊളവയൽ, ടി കെ കുഞ്ഞഹമ്മദ്, ഒ ടി ലത്വീഫ്, മോഹനൻ ചുണ്ടംകുളം എന്നിവർ സംബന്ധിച്ചു.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Press meet, Press Club, Secretary, Chandera, Leader, Election, Political party, Leaders resigned from RSP.