city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്‍ഡിഎഫ് കേരള സംരക്ഷണയാത്ര: വടക്കന്‍ മേഖലാ ജാഥയ്ക്ക് ശനിയാഴ്ച ഉപ്പളയില്‍ തുടക്കം

കാസര്‍കോട്:(www.kasargodvartha.com 14/02/2019) എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള സംരക്ഷണ യാത്രയുടെ വടക്കന്‍ മേഖല ജാഥയ്ക്ക് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തുടക്കമാകുമെന്ന് എല്‍ഡിഎഫ് കാസര്‍കോട് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ജാഥ ഉദ്ഘാടനം ചെയ്യും.

എല്‍ഡിഎഫ് കേരള സംരക്ഷണയാത്ര: വടക്കന്‍ മേഖലാ ജാഥയ്ക്ക് ശനിയാഴ്ച ഉപ്പളയില്‍ തുടക്കം


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ എം വി ഗോവിന്ദന്‍ (സിപിഎം), അഡ്വ. പി വസന്തം (സിപിഐ), സി കെ നാണു എംഎല്‍എ (ജനതാദള്‍ എസ്), അഡ്വ. ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), സി ആര്‍ വത്സലന്‍ (കോണ്‍ഗ്രസ് എസ്), പ്രൊഫ. ഷാജി കടമല (കേരള കോണ്‍ഗ്രസ് സ്‌കറിയ), ശൈഖ് പി ഹാരിസ് (ലോക താന്ത്രിക് ജനതാദള്‍), എ പി അബ്ദുല്‍ വഹാബ് (ഐഎന്‍എല്‍), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), നജീബ് പാലക്കണ്ടി (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ അംഗങ്ങളായിരിക്കും.

യാത്രക്ക് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കാസര്‍കോട്ടും ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഉദുമ ചട്ടഞ്ചാലിലും പകല്‍ മൂന്ന് മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലും വൈകിട്ട് നാല് മണിക്ക് തൃക്കരിപ്പൂര്‍ കാലിക്കടവിലും സ്വീകരണം നല്‍കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Inauguration, March, Pressmeet, CPM, Video, LDF North zone march will be started on Saturday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia