city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാത്രി കർഫ്യൂ ലംഘിക്കുന്നവരെ കണ്ടെത്താൻ നഗരത്തിൽ വൻ പൊലീസ് പടയിറങ്ങി; ചെർക്കളയിൽ കടകൾ അടപ്പിച്ചു; നിരവധി പേർ കസ്റ്റഡിയിൽ

കാസർകോട്: (www.kasargodvartha.com 30.12.2021) രാത്രി കർഫ്യൂ ലംഘിക്കുന്നവരെ കണ്ടെത്താൻ നഗരത്തിൽ വൻ പൊലീസ് പടയിറങ്ങി. കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ അജിത്, എസ് ഐ വിഷ്ണുപ്രസാദ്, ട്രാഫിക് എസ് ഐ കെ പി സുധാകരൻ, വനിതാ എസ് ഐ അജിത എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് നഗരത്തിലിറങ്ങിയത്.
 
രാത്രി കർഫ്യൂ ലംഘിക്കുന്നവരെ കണ്ടെത്താൻ നഗരത്തിൽ വൻ പൊലീസ് പടയിറങ്ങി; ചെർക്കളയിൽ കടകൾ അടപ്പിച്ചു; നിരവധി പേർ കസ്റ്റഡിയിൽ



അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഒരാളെയും കടത്തിവിടുന്നില്ല. ലംഘിക്കുന്നവരെ കസ്റ്റഡിയിലെടുക്കുന്നുണ്ട്. സത്യ പ്രസ്താവന ബോധ്യപ്പെട്ടവരെ പോകാൻ അനുവദിക്കുന്നുണ്ട്. അതെ സമയം വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടർഫ് ഗ്രൗൻഡിൽ കൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചതായി വിവരമുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെർക്കളയിൽ രാത്രി 10 മണിക്ക് ശേഷവും പ്രവർത്തിച്ച കടകളും ഹോടെലുകളും പൊലീസ് അടപ്പിച്ചു. ഞായറാഴ്ച പുലർച്ചെ വരെ രാത്രി കാല കർഫ്യൂ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പുതുവത്സരാഘോഷങ്ങളും നിയന്ത്രിക്കും.

ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് സംസ്ഥാനത്ത് രാത്രി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂ ഇയർ ആഘോഷ പരിപാടികൾ രോഗവ്യാപനം കൂട്ടുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് നിയന്ത്രണം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.


Keywords:  Kerala, News, Kasaragod, Top-Headlines, Police, New year, Curfew, Video, Large police force in the city to find those violating the night curfew.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia