ഭൂമി കൈയ്യേറ്റം ഒഴിപ്പിച്ചു; അനധികൃതമായി കെട്ടിയ മതില് പൊളിച്ച് പുഴ പുറമ്പോക്ക് സര്‍ക്കാര്‍ ഭൂമിയായി ബോര്‍ഡ് സ്ഥാപിച്ചു, കൈയ്യേറ്റക്കാര്‍ക്ക് അരലക്ഷം രൂപ പിഴയിട്ടു
Dec 20, 2017, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2017) ചെമ്മനാട് പഞ്ചായത്തിലെ കോളിയാട്ട് പുഴക്കരയില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കയ്യേറി മതില് കെട്ടിയത് റവന്യൂ അധികൃതര്‍ എത്തി പൊളിച്ച് നീക്കി. കരിച്ചേരിയിലെ എം. കുഞ്ഞമ്പു നായരുടെ ഭാര്യ കരിച്ചേരി ബാലാമണിയമ്മയുടെ പേരിലുള്ള കളനാട് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 5/1 എ1 ല്‍ സര്‍ക്കാര്‍ അധീനതയിലുള്ള രണ്ടേ മുക്കാല്‍ സെന്റ് സ്ഥലമാണ് കൈയേറി മതില് കെട്ടിയത്.
റവന്യൂ വകുപ്പിന്റെ കീഴിലുള്ള പുഴയോരത്തെ സ്ഥലം കൈയ്യേറിയതുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ കേസുണ്ടായിരുന്നതായി ഡെപ്യൂട്ടി തഹസില്‍ദാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഈ കേസില്‍ റവന്യൂ വകുപ്പിന്റെ രണ്ടേ മുക്കാല്‍ സ്ഥലം കൈയേറിയതായി കണ്ടത്തിയതിനെ തുടര്‍ന്ന് സ്ഥല ഉടമക്കെതിരേ കോടതി അര ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഇതിനു പിന്നാലെ കൈയ്യേറിയ സ്ഥലം തിരിച്ച് പിടിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. കൃഷ്ണമൂര്‍ത്തി, കളനാട് വില്ലേജ് ഓഫീസര്‍ ശശിധര കെ. പണ്ഡിറ്റ്, അസി. വില്ലേജ് ഓഫീസര്‍മാരായ അജയന്, സുനില്‍ കുമാര്‍, കാസര്‍കോട് അഡീ. എസ് ഐ ഗംഗാധരന് എന്നിവരുടെ നേതൃത്തില്‍ അനധികൃതമായി കെട്ടിയ മതില് പൊളിച്ച് നീക്കുകയും കയ്യേറിയ സ്ഥലം തിരിച്ച് പിടിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fine, Video, Land encroachment; Govt authorities took action