പി അവനീന്ദ്രനാഥ് സ്‌മാരക അധ്യാപക പുരസ്‌കാരം കെ വി രവീന്ദ്രന്; നവംബർ നാലിന് അനുസ്മരണ പരിപാടി
Nov 2, 2021, 16:05 IST
കാസർകോട്: (www.kasargodvartha.com 02.11.2021) പി അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റിൻ്റെ മൂന്നാമത് അധ്യാപക പുരസ്കാരം ഹൊസ്ദുർഗ് ഗവ. സ്‌കൂളിലെ ഹയർ സെകൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ കെ വി രവീന്ദ്രന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2017 ൽ അന്തരിച്ച ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്കൂൾ മുൻ പ്രിൻസിപൽ പി അവനീന്ദ്രനാഥ് മാസ്റ്റരുടെ പേരിൽ ചട്ടഞ്ചാലിൽ പ്രവർത്തിച്ചു വരുന്ന ട്രസ്റ്റാണിത്.
അധ്യാപക പരിശീലന രംഗത്ത് സംസ്ഥാന കോർ കമിറ്റി തൊട്ട് വിവിധ തലങ്ങളിൽ റിസോർസ് പേർസനായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് കെ വി രവീന്ദ്രൻ മാസ്റ്റർ. പാഠപുസ്തക നിർമാണ കമിറ്റിയംഗം, ഇൻഗ്ലീഷ് പഠനം, വിവരവിനിമയമാധ്യമ സഹായത്തിൽ ലളിതമായ പഠനരീതിയുടെ വക്താവ് എന്നീ നിലകളിലും പ്രശസ്തനാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കെ വി ആർ ഇൻഗ്ലീഷ് പ്രാക്ടികൽ എന്ന പേരിൽ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും, അധ്യാപകർക്കും സൗജന്യമായി ഇൻഗ്ലീഷ് ഭാഷ പ്രായോഗിക പരിശീലനം നൽകി വരുന്നു. എസ് എസ് എ പരിശീലകനാണ്. പ്ലസ്ടു, സേ പരീക്ഷകൾക്കായി സംഘടിപ്പിക്കുന്ന കൈത്തിരി, ഉയരെ എന്നീ പ്രവർത്തനങ്ങളുടെ നേതൃത്വവും വഹിക്കുന്നു.
സെർവീസ് കാലയളവ്, യോഗ്യത, സ്കൂൾ അകാഡെമിക പ്രവർത്തനം, അനുബന്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ സർഗാത്മക പ്രവർത്തനങ്ങൾ എന്നീ മേഖലകളായാണ് അവാർഡ് നിർണയത്തിന് പരിഗണിച്ചത്. പ്രൊഫ. എം എ റഹ്‌മാൻ, ഡോ. എം ബാലൻ, ഡോ. പി കൃഷ്ണകുമാർ അടങ്ങിയ ജൂറിയാണ് 15 അപേക്ഷകളിൽ നിന്ന് കെ വി രവീന്ദ്രനെ തെരെഞ്ഞെടുത്തത്.
പുരസ്‌കാരം നവംബർ നാലിന് ചട്ടഞ്ചാലിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ നൽകും. മുൻ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. എ സി ശ്രീഹരി അധ്യാപക പുരസ്കാര സമർപണം നടത്തും. പി ബാലചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. മലയാള കവിതാ വിമർശന സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ വി സജീവൻ, കോമൺവെൽത് സാഹിത്യ രചനാ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ സിനാഷെ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബകർ എന്നിവർ അനുമോദിക്കും.
ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിക്കും.
ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളുടെ രേഖ ഡോ. പി ഭാസ്കരൻ മാസ്റ്റർ, കെ ജെ ആൻ്റണി മാസ്റ്റർക്ക് നൽകും. ട്രസ്റ്റിൻ്റെ വിവിധ പരിപാടികളുടെ അവതരണം വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ നടത്തും.
പി വി രാജൻ, എം ബാലഗോപാലൻ, കെ വി രഘുനാഥൻ, ട്രസ്റ്റ് ട്രഷറർ സി എച് അശ്‌റഫ്, സുലൈമാൻ ബാദുശ, എം ജയകൃഷ്ണൻ നായർ, സി ഹരിദാസൻ സംസാരിക്കും. കെ രാഘവൻ മാസ്റ്റർ സ്വാഗതവും ഉണ്ണികൃഷ്ണൻ അണിഞ്ഞ നന്ദിയും പറയും. കെ വി ഗോവിന്ദൻ മാസ്റ്റർ, ഹനീഫ് യൂസുഫ് എയ്യള, സുമിത്ര എസ് സുധീഷ് ചട്ടഞ്ചാൽ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് സെക്രടറി രതീഷ് പിലിക്കോട്, പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ, രക്ഷാധികാരികളായ കെ വി ഗോവിന്ദൻ, കെ ജെ ആൻ്റണി.

Keywords: News, Kerala, Kasaragod, Award, Teacher, Press Club, Press meet, Pressmeet, State, Committee, School, Video, Secretary, President, KV Raveendran, KV Raveendran won P Avanindranath Memorial Teacher Award.
< !- START disable copy paste -->