city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | കുമ്പള പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളാഹി ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി അഞ്ച് മുതല്‍ 19 വരെ

കാസര്‍കോട്: (www.kasargodvartha.com) കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹിയുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച 2023 ഫെബ്രുവരി അഞ്ച് മുതല്‍ 19 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ദിവസത്തെ മതപ്രഭാഷണ പരമ്പരയും ആത്മീയ മജ്ലിസുകളും ഒപ്പം നടക്കും.
              
Uroos | കുമ്പള പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളാഹി ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി അഞ്ച് മുതല്‍ 19 വരെ

വിവിധ ദിവസങ്ങളിലായി നടക്കുന്ന ആത്മീയ മജ്ലിസില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഫസല്‍ കുറാ തങ്ങള്‍, സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, നൗശാദ് ബാഖവി, കബീര്‍ ബാഖവി, ഫാറൂഖ് നഈമി, നൗഫല്‍ സഖാഫി കളസ, സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം തുടങ്ങിയ പണ്ഡിതന്മാര്‍ പങ്കെടുക്കും.
                 
Uroos | കുമ്പള പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളാഹി ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി അഞ്ച് മുതല്‍ 19 വരെ

ഉറൂസ് നേര്‍ചയോടനുബന്ധിച്ച് 14 ദിവസവും ചക്കരച്ചോറ് ചീരണിയും ഉച്ചക്കഞ്ഞിയും ഉണ്ടായിരിക്കും. സമാപന ദിവസമായ ഫെബ്രുവരി 19 ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം വരെ പതിനായിരങ്ങള്‍ക്ക് ചീരണി വിതരണത്തോടെ ഉറൂസ് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എംഎസ് ആമു ഹാജി, ടിഎ മൊയ്തീന്‍ ഹാജി, ടികെ ഇസ്മാഈല്‍ ഹാജി, മൊയ്തീന്‍ എന്‍ബി, ഹസൈനാര്‍ മിസ്ബാഹി, ടികെ അബ്ദുല്ല ഹാജി, അശ്‌റഫ് എന്‍ബി, ജഅഫര്‍ ടിഎ എന്നിവര്‍ പങ്കെടുത്തു.
      
Uroos | കുമ്പള പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളാഹി ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി അഞ്ച് മുതല്‍ 19 വരെ



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Uroos, Press Meet, Video, Conference, Kumbala Peral Kannur Uroos on 2023 February 5th to 19th.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia