Kudumbashree | 'ചുവട് 2023'; അയല്‍ക്കൂട്ട സംഗമം ജനുവരി 26ന് കേരളമൊട്ടാകെ സംഘടിപ്പിക്കും
Jan 25, 2023, 18:15 IST
കാസര്‍കോട്: (www.kasargodvartha.com) ജനുവരി 26ന് മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടേയും സംഗമം 'ചുവട് 2023' എന്ന പേരില്‍ കേരളമൊട്ടാകെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സംഗമം സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ സക്ഷാത്ക്കാരത്തിനുവേണ്ടി കുടുംബശ്രീ സംവിധാനത്തെ ആകെ പ്രാപ്തമാക്കുന്ന സുപ്രധാനവും സവിശേഷവുമായ ആദ്യ ചുവടുവയ്പ് കൂടിയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കുടുംബശ്രീയുടെ രജതജൂബിലി വര്‍ഷമായ 2023 സമുചിതമായി ആഘോഷിക്കേണ്ടതുണ്ട്. എന്നാല്‍ നാം തുടങ്ങിയിടത്തുനിന്നും ഇന്ന് എവിടെയെത്തി നില്‍ക്കുന്നുവെന്നും കുറവും വീഴ്ചകളുമുണ്ടെങ്കില്‍ അതെങ്ങനെ പരിഹരിച്ചുപോകണമെന്നും തീരുമാനിക്കേണ്ടത് അതിനേക്കാള്‍ പ്രധാനമാണ്. മഹത്തായതെന്ന് ലോകമാകെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ നവദാരിദ്ര്യനിര്‍മാര്‍ജന പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശിലകളാണ് അയല്‍ക്കൂട്ടങ്ങള്‍. 25 വര്‍ഷത്തിനുശേഷമുള്ള കുടുംബശ്രീ സംവിധാനത്തിന്റെ പുതിയ ചുവടുവയ്പ് അയല്‍ക്കൂട്ടങ്ങളില്‍ ആരംഭിച്ച് എഡിഎസ്, സിഡിഎസ്, ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് പ്രസരിപ്പിക്കുന്നതിന് 2023 ജനുവരി 26ന് തുടക്കമിടുകയാണ്.
2023 ജനുവരി 26ന് മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും നടക്കുന്ന ചുവട് 2023 എന്ന അയല്‍ക്കൂട്ടസംഗമത്തിലൂടെ ചുവടെ പറയുന്ന നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്.
1. കുടുംബശ്രീ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും ഒന്നിച്ച് ആഘോഷിക്കുകയും ആയത് കേരളമൊട്ടാകെ വിളംബരം ചെയ്യലും.
2. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ സാമൂഹിക-സാംസ്‌കാരിക ആവി ഷ്‌ക്കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുള്ള തിരിച്ചറിവ് ഉറപ്പാക്കുക.
3. കുടുംബശ്രീയുടെ ഇനിയുള്ള ചുവടുവയ്പ് എപ്രകാരമാകണമെന്ന് അയല്‍ക്കൂട്ടങ്ങളുടെ അഭിപ്രായം ആരായലും ആയതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടലും.
പ്രവര്‍ത്തന രീതിയും സമീപനവും അയല്‍ക്കൂട്ട സംഗമം-ചുവട് 2023 കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടതലത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കര്‍മപരിപാടിയാണ്. 2023 ജനുവരി 26ന് തുടക്കം കുറിച്ച് മെയ് മാസം 17 ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വിവിധ ഘട്ടങ്ങളായുള്ള കര്‍മപരിപാടികള്‍ക്കാണ് അയല്‍ക്കൂട്ട സംഗമത്തിലൂടെ തുടക്കം കുറിക്കുന്നത്.
അയല്‍ക്കൂട്ടങ്ങളുടെ കഴിഞ്ഞ 25 വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം വിലയിരുത്തല്‍, അംഗങ്ങള്‍ ആര്‍ജിച്ച നേട്ടങ്ങളെ വിശകലനം ചെയ്യല്‍, ജീവിത ഗുണതപരിശോധന, ഭാവി പ്രവര്‍ത്തനാസൂത്രണം, സുസ്ഥിരവികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സൂക്ഷ്മതല ആസൂത്രണം, ഇനിയും മുന്നോട്ട് പോകുന്നതിനുള്ള പുതിയ ചുവടുകള്‍ ആസൂത്രണം ചെയ്യല്‍ എന്നിങ്ങനെ അയല്‍ക്കൂട്ടങ്ങളുടെ ഇടപെടല്‍ ശേഷി ഉയര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പ്രകാശന്‍ പാലായി (അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍, കാസര്‍കോട്), മുംതാസ് അബൂബക്കര്‍ (സി ഡി എസ് ചെയര്‍പേഴ്‌സണ്‍, ചെമ്മനാട്), ഷിബി ഇ (ജില്ലാ പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ മിഷന്‍), രേഷ്മ എം (ജില്ലാ പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ മിഷന്‍), തതിലേഷ് (ജില്ലാ പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ മിഷന്‍) എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Kudumbasree, Kudumbashree programme name Chuvadu will be organized all over Kerala on January 26.
< !- START disable copy paste -->