city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രഗിരിയില്‍ ഹൈ സ്പീഡ് റോഡുപണി; പുലിക്കുന്നില്‍ കോണ്‍ക്രീറ്റ് ഭിത്തിയില്ല, ഓവുചാലുമില്ല, മഴക്കാലത്ത് വീണ്ടും മണ്ണിടിയുമെന്ന് ആശങ്ക

കാസര്‍കോട്: (www.kasargodvartha.com 03/02/2016) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ റോഡ് പണി പുരോഗമിക്കുന്ന പുലിക്കുന്നില്‍ അശാസ്ത്രീയമായ കുന്നിടിക്കല്‍ വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. മഴക്കാലത്ത് സ്ഥിരമായി മണ്ണിടിയുന്ന ഇവിടെ എസ്റ്റിമേറ്റില്‍ പറഞ്ഞ കോണ്‍ക്രീറ്റ് സൈഡ് ഭിത്തി ഒഴിവാക്കി. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എഞ്ചിനീയര്‍മാര്‍ വന്ന് പരിശോധിച്ചശേഷം ഇവിടെ കോണ്‍ക്രീറ്റ് സൈഡ് ഭിത്തി ആവശ്യമില്ലെന്നും കുന്നിടിച്ച് മൂന്ന് മീറ്റര്‍ വരെ താഴ്ത്തിയാല്‍ മതിയെന്നുമാണ് അറിയിച്ചതെന്ന് കെ എസ് ടി പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദേവേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കുന്ന് മൂന്ന് മീറ്റര്‍ മണ്ണെടുത്ത് താഴ്ത്തിയാല്‍ തന്നെ മഴക്കാലത്ത് ഇവിടെ റോഡിലേക്ക് മണ്ണിടിഞ്ഞു വീഴുമെന്നാണ് ഭീതി. മാത്രമല്ല ഇവിടെ ഓവുചാല്‍ നിര്‍മിക്കാനുള്ള സ്ഥലവും ഇല്ല. കുന്നില്‍ നിന്നും കഷ്ടിച്ച് ഒന്നര മീറ്റര്‍ മാറിയാണ് റോഡ് ടാര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മണ്ണിടിഞ്ഞാല്‍ നേരെ റോഡിലേക്കായിരിക്കും പതിക്കുക. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കെ എസ് ടി പി അധികൃതര്‍ക്ക് വ്യക്തമായ മറുപടിയില്ല.

നേരത്തെ കുന്നിടിച്ച് ഒരുഭാഗത്ത് കോണ്‍ക്രീറ്റ് സൈഡ് ഭിത്തി നിര്‍മിക്കുന്ന ജോലി തുടങ്ങിയിരുന്നു. ഇതിനിടയില്‍ മഴപെയ്തതോടെ കുന്നിടിയുകയും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൂര്‍ണമായും മണ്ണിനടിയിലാവുകയും ചെയ്തിരുന്നു. പിന്നീട് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

പഴയ എസ് പി ഓഫീസിന് സമീപത്തുകൂടി കടന്നുപോകുന്ന റോഡരികുവരെ ഇപ്പോള്‍ കുന്നിടിച്ചുകഴിഞ്ഞു. ഇതോടെ ഈ റോഡിലൂടെ യാത്ര ചെയ്യുന്നത് അപകട ഭീതിയോടെയാണ്. വാഹനങ്ങള്‍ നിയന്ത്രണം വിടുകയോ മറ്റോ ചെയ്താല്‍ 20 അടിയോളം താഴ്ചയുള്ള കെ എസ് ടി പി റോഡിലേക്കായിരിക്കും വീഴുക. സുരക്ഷയ്ക്കായി അരികില്‍ ഇപ്പോള്‍ ഒരു കയര്‍ കെട്ടിവെച്ചിരിക്കുകയാണ്. അതേസമയം കുന്നിന്റെ കിഴക്കുഭാഗം ഒരു ക്വാര്‍ട്ടേഴ്‌സും ഒരു വീടും സ്ഥിതിചെയ്യുന്നുണ്ട്. ഇവ സംരക്ഷിച്ചുകൊണ്ടായിരിക്കും ഈ ഭാഗത്തെ കുന്നിടിക്കുകയെന്ന് അധികൃതര്‍ പറയുന്നു. അപകട ഭീഷണികളെല്ലാം പൂര്‍ണമായും ഒഴിവാക്കും. തിരുവനന്തപുരത്തുനിന്നും ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ഈ സ്ഥലവും റോഡ് നിര്‍മാണവും പരിശോധിക്കുകയും മികച്ചനിലവാരമുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ലാബ് പരിശോധനയിലും റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ട് - കെ എസ് ടി പി എഞ്ചിനീയര്‍ അവകാശപ്പെട്ടു.

ആവശ്യമുള്ള സ്ഥലത്തെല്ലാം ഓവുചാലും ഡിവൈഡറും സ്ഥാപിക്കും. കെ എസ് ടി പി റോഡ് നാല് വരിയല്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ റോഡില്‍ മിനുക്ക് പണി ബാക്കിയുണ്ട്. ചളിയങ്കോട് പാലം ഉദ്ഘാടനം ചെയ്യാന്‍ ജനുവരി 15ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പണി കുറച്ചുകൂടി ബാക്കിയുള്ളതിനാല്‍ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. എത്രയും പെട്ടന്നുതന്നെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ ഭാഗത്ത് തിരക്കിട്ട് പണി പൂര്‍ത്തിയാക്കി റോഡ് ഉദ്ഘാടനം ചെയ്യാനാണ് കോണ്‍ക്രീറ്റ് ഭിത്തിയും, ആവശ്യമായ സ്ഥലത്ത് ഓവുചാലും മറ്റും ഒഴിവാക്കി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

ചന്ദ്രഗിരിയില്‍ ഹൈ സ്പീഡ് റോഡുപണി; പുലിക്കുന്നില്‍ കോണ്‍ക്രീറ്റ് ഭിത്തിയില്ല, ഓവുചാലുമില്ല, മഴക്കാലത്ത് വീണ്ടും മണ്ണിടിയുമെന്ന് ആശങ്ക

ചന്ദ്രഗിരിയില്‍ ഹൈ സ്പീഡ് റോഡുപണി; പുലിക്കുന്നില്‍ കോണ്‍ക്രീറ്റ് ഭിത്തിയില്ല, ഓവുചാലുമില്ല, മഴക്കാലത്ത് വീണ്ടും മണ്ണിടിയുമെന്ന് ആശങ്ക

ചന്ദ്രഗിരിയില്‍ ഹൈ സ്പീഡ് റോഡുപണി; പുലിക്കുന്നില്‍ കോണ്‍ക്രീറ്റ് ഭിത്തിയില്ല, ഓവുചാലുമില്ല, മഴക്കാലത്ത് വീണ്ടും മണ്ണിടിയുമെന്ന് ആശങ്ക

ചന്ദ്രഗിരിയില്‍ ഹൈ സ്പീഡ് റോഡുപണി; പുലിക്കുന്നില്‍ കോണ്‍ക്രീറ്റ് ഭിത്തിയില്ല, ഓവുചാലുമില്ല, മഴക്കാലത്ത് വീണ്ടും മണ്ണിടിയുമെന്ന് ആശങ്ക

Watch Video

Keywords: Kasaragod, Road, Pulikunnu, Kerala, KSTP Road Works, Hill, Danger, KSTP road: Confusion about Concrete wall.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia