city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; വാക്ചാതുരി വിജയിക്കാന്‍ ഇത് മാര്‍ക്ക് ആന്റണിമാരുടെ കാലമല്ല, നാലര പതിറ്റാണ്ടിന്റെ ജനബന്ധം തകര്‍ക്കാനാവില്ല: കെ പി എസ്

കാസര്‍കോട്: (www.kasargodvartha.com 26.03.2019) കാസര്‍കോട്ട് ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വാക്ചാതുരി വിജയിക്കാന്‍ ഇത് മാര്‍ക്ക് ആന്റണിമാരുടെ കാലമല്ലെന്നും കാസര്‍കോട് ലോക്‌സഭ ഇടത് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍. നാലര പതിറ്റാണ്ടിന്റെ ജനബന്ധം എതിരാളിയുടെ വാക്ചാതുരി കൊണ്ടും വാക്‌ധോരണി കൊണ്ടും തകര്‍ക്കാനാവില്ലെന്നും കെ പി എസ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്ട് ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; വാക്ചാതുരി വിജയിക്കാന്‍ ഇത് മാര്‍ക്ക് ആന്റണിമാരുടെ കാലമല്ല, നാലര പതിറ്റാണ്ടിന്റെ ജനബന്ധം തകര്‍ക്കാനാവില്ല: കെ പി എസ്

ഭൂരിപക്ഷം ഒരുലക്ഷം കഴിയുമെന്നുറപ്പാണ്. അതില്‍ സംശയമില്ല. അതിനപ്പുറത്തെ കാര്യം രണ്ടാഴ്ച കഴിഞ്ഞ് പറയാം. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷത്തിന് ജനങ്ങളുമായി അഭേദ്യമായുള്ള ബന്ധമുണ്ട്. തനിക്കാണെങ്കില്‍ മണ്ഡലത്തിലെ ജനങ്ങളുമായി നാലര പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. വാക്ചാതുരി കൊണ്ട് ഈ മണ്ഡലത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി കരുണാകരന്‍ എംപി മണ്ഡലത്തില്‍ എത്തിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് തന്നെയാണ് വോട്ട് തേടുന്നത്. പരക്കെ കാണുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകും. ഇടതുപക്ഷ പ്രവര്‍ത്തകരുടെ വോട്ട് മാത്രമല്ല, ഇടതുപക്ഷത്തിന് പുറത്തുള്ള മതേതര വോട്ടും തനിക്ക് ലഭിക്കും. ജില്ലയുടെ ചരിത്രത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരിക്കും ഉണ്ടാകാനിരിക്കുന്നത്. വികസനം മാത്രം മുന്നില്‍ വെച്ചാണ് വോട്ട് തേടുന്നത്.

ബജറ്റിന് പുറത്തുള്ള 50,000 കോടിയുടെ വികസനമാണ് ജില്ലയില്‍ മാത്രം ഉണ്ടാകാന്‍ പോകുന്നത്. കിഫ്ബിയിലൂടെ നിരവധി പദ്ധതികളാണ് നടപ്പാകാന്‍ ഇരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരും പി കരുണാകരന്‍ എംപിയും നടപ്പാക്കിയ കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിനാകണം വോട്ടെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു. പ്രചാരണ ഘട്ടത്തില്‍ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കോളജ് കാംപസുകളില്‍ നിന്ന് നല്ല സ്വീകരണം ലഭിക്കുന്നത് ആശാവഹമാണ്. എസ്എഫ്‌ഐയ്ക്ക് സ്വാധീനമില്ലാത്ത ക്യാംപസുകളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത നല്ല ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യയില്‍ എവിടെ നിന്നും മത്സരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് മത്സരിക്കുന്നതിനെ മറുനാട്ടുകാരന്‍ എന്ന നിലയില്‍ ഇടതുപക്ഷം ആക്ഷേപിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സിപിഎമ്മില്‍ അടിയൊഴുക്കുകളില്ലെന്നും എണ്ണയിട്ട യന്ത്രം പോലെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പത്മേഷ് സ്വാഗതം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, LDF, Election, Top-Headlines, Video, K.P. Satheesh Chandran, KP Satheesh Chandran on LS polls

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia