പൗരത്വ ഭേദഗതി ബില്ലിനെതിരെ ഭാരതം ഉണര്‍ന്ന് കഴിഞ്ഞു: കെ പി രാമനുണ്ണി
Jan 11, 2020, 20:09 IST
കാസര്‍കോട്: (www.kasargodvartha.com 11.01.2020) വര്‍ഗീയതയുടെ പേരില്‍ പച്ചയ്ക്ക് മനുഷ്യരെ തല്ലി കൊല്ലുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ ഭാരതം വിറങ്ങലിച്ചു നിന്നെങ്കിലും ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉണര്‍ന്ന് കഴിഞ്ഞതായി എഴുത്തുകാരന്‍ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ 'ഹം സബ് ഏക് ഹെ' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി സമൂഹവും യുവജനതയും ഒറ്റക്കെട്ടായി രാജ്യത്തുടനീളം പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധങ്ങള്‍ ഓരോ നഗരത്തേയും മാറ്റിമറിക്കുകയാണ്. കേരളത്തിന്റെ പ്രതിഷേധം ഇന്ത്യയ്ക്കാകമാനം ഉണര്‍വ് പകരുകയാണ്. ഇത് മുസ്ലീംകളുടെ മാത്രം പ്രശ്‌നമല്ല. ഹിന്ദു സമൂഹവും മറ്റു മതസ്ഥരും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇന്ന് മുസ്ലീംകള്‍ക്കാണെങ്കില്‍ നാളെ അത് ക്രിസ്ത്യാനികള്‍ക്കുമാവും. ഭരണം കൈയ്യാളുന്നവര്‍ കിരാതമായ നടപടി നടത്തുകയാണ്. ഈ ശക്തികളുടെ കൈയ്യിലുള്ളത് വെറും പച്ചക്കള്ളമാണ്. അത് ഫാസിസ്റ്റ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുകയാണ്. വരും നാളുകള്‍ വലിയ പ്രക്ഷോഭത്തിന്റെ നാളുകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. വി ആര്‍ അനൂപ്, സലീം മമ്പാട്, അതീഖ് റഹ് മാന്‍ ഫൈസി, ഷഫ്‌ന മൊയ്തു, മുഹമ്മദ് വടക്കേക്കര പ്രസംഗിച്ചു. അഷ്‌റഫ് ബായാര്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Protest, Busstand, Jamaathe-Islami, KP Ramanunni against CAA protest
< !- START disable copy paste -->