city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ റെയിലിനെതിരെ ഏത്‌ പടയുമായി കോൺഗ്രസ്‌ വന്നാലും അത്തരം രാഷ്‌ട്രീയ സമരങ്ങളെ നേരിടാൻ ഇടതുപക്ഷത്തിനറിയാമെന്ന് കോടിയേരി ബാലകൃഷ്‌ണൻ; 'ജനങ്ങളുമായി സഹകരിച്ച് പദ്ധതി പൂർത്തിയാക്കും'

കാസർകോട്‌: (www.kasargodvartha.com 23.03.2022) കെ റെയില്‍ സമരം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടല്ല സമരം. ഡിപിആര്‍ തയ്യാറാക്കാന്‍ അനുമതി കേന്ദ്രം നല്‍കിയിട്ടുണ്ട്. തത്വത്തില്‍ കേന്ദ്രം അംഗീകരിച്ചിട്ടുമുണ്ട്. അന്തിമാനുമതിയാണ് ഇനി ലഭിക്കേണ്ടതെന്നും കാസർകോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹത്തെ വ്യക്തമാക്കി.
                        
കെ റെയിലിനെതിരെ ഏത്‌ പടയുമായി കോൺഗ്രസ്‌ വന്നാലും അത്തരം രാഷ്‌ട്രീയ സമരങ്ങളെ നേരിടാൻ ഇടതുപക്ഷത്തിനറിയാമെന്ന് കോടിയേരി ബാലകൃഷ്‌ണൻ; 'ജനങ്ങളുമായി സഹകരിച്ച് പദ്ധതി പൂർത്തിയാക്കും'

കെ റെയിൽ പദ്ധതിക്കെതിരെ ഏത്‌ പടയുമായി കോൺഗ്രസ്‌ വന്നാലും അത്തരം രാഷ്‌ട്രീയ സമരങ്ങളെ നേരിടാൻ ഇടതുപക്ഷത്തിനറിയാം. ബിജെപിയുമായി ചേർന്ന്‌ സംയുക്‌ത സമരമാണ് കോൺഗ്രസ്‌ നടത്തുന്നത്‌. ജനങ്ങളുമായി സഹകരിച്ച് ഈ പദ്ധതി പൂർത്തിയാക്കും. യുഡിഎഫ്‌ സർകാർ കൊണ്ടുവന്ന ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിയെ അന്ന്‌ ഇടതുപക്ഷം എതിർത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

സില്‍വല്‍ലൈനില്‍ ബഫര്‍ സോണ്‍ ഉണ്ടാകും. മന്ത്രി പറയുന്നതല്ല, കെ–റെയില്‍ എംഡി പറയുന്നതാണ് ശരി. നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും കോടിയേരി

ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. ജനങ്ങളെ കൂടെ നിർത്താൻ ശ്രമിക്കും. കോൺഗ്രസ് ഉപ്പ് ചാക്ക് വെള്ളത്തിൽ മുക്കിയ പോലെയാണ്. അവർ ആദ്യം സ്വന്തം പാർടി നന്നാക്കാൻ ശ്രമിക്കുക. ഞങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും സമരം ചെയ്ത പഴക്കമുള്ള ആൾക്കാരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, Controversy, Kodiyeri Balakrishnan, CPM, Congress, People, Government, Minister, K Rail, Kodiyeri Balkrishnan about K Rail project.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia