city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മുകളില്‍ ഓണ്‍ ടൈം താഴെ നോ ടൈം' ഈ പരസ്യ വാചകം അന്വര്‍ത്ഥമായി, കതിര്‍മണ്ഡപത്തില്‍ എത്താന്‍ സഹായകമായത് കൊച്ചി മെട്രോ, അനുഭവം പങ്കുവെച്ച് പാലക്കാട് സ്വദേശി, വീഡിയോ കാണാം

കൊച്ചി:(www.kasargodvartha.com 30/12/2017) 'മുകളില്‍ ഓണ്‍ ടൈം താഴെ നോ ടൈം' ഈ പരസ്യ വാചകം അന്വര്‍ത്ഥമായി, കതിര്‍മണ്ഡപത്തില്‍ എത്താന്‍ സഹായകമായത് കൊച്ചി മെട്രോ. അനുഭവം പങ്കുവെച്ച് പാലക്കാട് സ്വദേശി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കൊച്ചി സ്വദേശിയായ ധന്യയും രഞ്ജിത് കുമാറും തമ്മിലുളള വിവാഹം. പാലക്കാടു നിന്ന് കൊച്ചിയിലേക്കെത്താന്‍ റോഡ് മാര്‍ഗ്ഗമാണ് വരനും കൂട്ടരും തിരഞ്ഞെടുത്തത്. രാവിലെ 6 മണിക്ക് വിവാഹ സംഘം പാലക്കാടുനിന്നും യാത്ര തിരിച്ചു. 11 മണിയോടെ കൊച്ചിയില്‍ എത്താനാവുമെന്ന് പ്രതീക്ഷിച്ചാണ് യാത്ര തിരിച്ചത്. എന്നാല്‍ രഞ്ജിത്തും കൂട്ടരും സഞ്ചരിച്ച വാഹനം ട്രാഫിക് ബ്ലോക്കില്‍പ്പെട്ടു. ഒരു വിധത്തില്‍ ആലുവയില്‍ എത്തുമ്പോഴേക്കും മണ്ഡപത്തില്‍ നിന്ന് വധുവിന്റെ ബന്ധുക്കളുടെ ഫോണ്‍ വിളികള്‍ എത്തിയിരുന്നു. ഇനിയും ഇങ്ങനെ പോയാല്‍ കൃതയസമയത്ത് മണ്ഡപത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഉറപ്പായി. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സമയത്താണ് കൊച്ചി മെട്രോയെ കുറിച്ച് ഓര്‍ത്തത്. അപ്പോള്‍ തന്നെ എല്ലാവരും ആലുവ മെട്രോ സ്റ്റേഷനിലെത്തി.

'മുകളില്‍ ഓണ്‍ ടൈം താഴെ നോ ടൈം' ഈ പരസ്യ വാചകം അന്വര്‍ത്ഥമായി, കതിര്‍മണ്ഡപത്തില്‍ എത്താന്‍ സഹായകമായത് കൊച്ചി മെട്രോ, അനുഭവം പങ്കുവെച്ച് പാലക്കാട് സ്വദേശി, വീഡിയോ കാണാം

ആലുവ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്‍പില്‍ വലിയൊരു ക്യൂ തന്നെ ഉണ്ട്. അവിടെ നിന്നവരോട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ മെട്രോ സ്‌റ്റേഷന്‍ അധികൃതര്‍ അടുത്ത ട്രെയിനിനുളള ടിക്കറ്റ് ശരിയാക്കി കൊടുത്തു. കൃത്ത്യസമയത്ത് മണ്ഡപത്തില്‍ എത്തി വിവാഹം നടത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് രഞ്ജിത്തും കുടുംബവും. കൊച്ചി മെട്രോ പുറത്തുവിട്ട വീഡിയോയില്‍ രഞ്ജിത്ത് പറയുന്നു. കൊച്ചി മെട്രോയിലൂടെ വിവാഹ ജീവിതം ലഭിച്ച നവദമ്പതികള്‍ക്ക് മെട്രോ വക സമ്മാനവും ലഭിച്ചു. കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് നല്‍കിയാണ് കെഎംആര്‍എല്‍ ദമ്പതികള്‍ക്ക് വിവാഹ ആശംസകള്‍ നല്‍കിയത്. ഇവരുടെ അനുഭവം പറയുന്ന വിഡിയോ കെഎംആര്‍എല്‍ അധികൃതര്‍ കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'We weren't exaggerating when we said Kochi Metro touches lives' എന്നായിരുന്നു കൊച്ചി മെട്രോ അധികൃതര്‍ വീഡിയോയില്‍ കുറിച്ചത്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Video, Metro Rail, Facebook, Experience, Marriage,  Kochi metro was helpful to reach the Kathirmadapam, palakad native sharing his experience  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia