city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ്; സി ബി ഐ അന്വേഷണ റിപോര്‍ട്ടിനെതിരെ പ്രതിഷേധം അലയടിക്കുന്നു, പ്രക്ഷോഭം തുടരുമെന്ന് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍, പ്രതിഷേധ പ്രകടനം വൈകിട്ട്

കാസര്‍കോട്: (www.kasargodvartha.com 29.09.2018) സമസ്ത ഉപാധ്യക്ഷനും ചെമ്പിരിക്ക- മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം അവസാനിപ്പിച്ച് സി ബി ഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി കെ.ജെ ഡാര്‍വിന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം അലയടിക്കുന്നു. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള തുടരന്വേഷണത്തില്‍ മുന്‍ അന്വേഷണത്തില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സിബിഐ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതിനെതിരെ പ്രക്ഷോഭം തുടരുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും, കാസര്‍കോട് ജില്ലാ മുശാവറ പ്രസിഡണ്ടും, കീഴൂര്‍-മംഗളൂരു സംയുക്ത ഖാസിയുമായ ത്വാഖ അഹ് മദ് അല്‍ അസ്ഹരി പറഞ്ഞു. സി ബി ഐയുടെ പുതിയ റിപോര്‍ട്ട് ഏറെ വേദനാജനകവും സങ്കടകരവുമാണ്. ഇതിനെതിരെ ഇന്നുമുതല്‍ നാമോരോരുത്തരും ശക്തമായ പ്രക്ഷോഭത്തിനിറങ്ങുകയാണ്. എല്ലാവരും പ്രധിഷേധ പ്രകടനത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഖാസി കേസ്; സി ബി ഐ അന്വേഷണ റിപോര്‍ട്ടിനെതിരെ പ്രതിഷേധം അലയടിക്കുന്നു, പ്രക്ഷോഭം തുടരുമെന്ന് ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍, പ്രതിഷേധ പ്രകടനം വൈകിട്ട്

സി ബി ഐ നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകിട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് റൂബി മെഡിക്കല്‍ പരിസരത്തു നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ഒപ്പുമരച്ചുവട്ടില്‍ അവസാനിക്കും. പ്രതിഷേധ പ്രകടനത്തില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.

Also Read:
ഖാസിയുടെ ദുരൂഹമരണം: ഫോണ്‍ സംഭാഷണവും വെളിപ്പെടുത്തലും വ്യാജം; കൊലപാതകമാണെന്ന പ്രചരണം പിഡിപിയുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍; 100 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു; തെറ്റിദ്ധരിപ്പിച്ച പിഡിപി നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും സിബിഐ നീക്കം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, C.M Abdulla Maulavi, CBI, Khazi case; Protest march on Evening against new CBI Report
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia