city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arts Festival | ആരോഗ്യ ശാസ്ത്ര സര്‍വകലാശാല യൂനിയന്‍ നോര്‍ത് സോണ്‍ കലോത്സവത്തിന് വെള്ളിയാഴ്ച പെരിയയില്‍ തിരശീല ഉയരും; വിവിധ ജില്ലകളില്‍ നിന്നായി 5000 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും

കാസര്‍കോട്: (www.kasargodvartha.com) കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല യൂനിയന്‍ കലോത്സവം 'ആരോഹ്' സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ പെരിയ സിമെറ്റ് നഴ്സിങ് കോളജില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യ സര്‍വകലാശാല കലോത്സവം ജില്ലയില്‍ നടത്തുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ 104 കോളജുകളില്‍ നിന്നായി 104 മത്സര ഇനങ്ങളില്‍ 5000ല്‍ പരം വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്.
                  
Arts Festival | ആരോഗ്യ ശാസ്ത്ര സര്‍വകലാശാല യൂനിയന്‍ നോര്‍ത് സോണ്‍ കലോത്സവത്തിന് വെള്ളിയാഴ്ച പെരിയയില്‍ തിരശീല ഉയരും; വിവിധ ജില്ലകളില്‍ നിന്നായി 5000 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും

സപ്തഭാഷ സംഗമഭൂമി ആയ കാസര്‍കോട്ട് കൗമാരകലയുടെ പൂരം അരങ്ങേറുമ്പോള്‍ നാട്ടിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനകീയ ഉത്സവമാക്കി തീര്‍ക്കുവാനാനാണ് ആഗ്രഹിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം നടക്കുന്ന സ്റ്റേജ് തല മത്സരങ്ങളുടെ ഉദ്ഘാടനം ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പു നിര്‍വഹിക്കും. ചടങ്ങില്‍ 'ന്നാ താന്‍ പോയി കേസ് കൊട്' സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും.
 

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിപിന്‍ രാജ് പായം, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ കെ രാജു, യൂനിവേഴ്സിറ്റി യൂനിയന്‍ ജോയിന്റ് സെക്രടറി അഭിന്‍രാജ്, സിമെറ്റ് കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആര്യ പ്രേം, കൗണ്‍സിലര്‍ കെപി പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, University, University-Kalolsavam, Press meet, Video, Art-Fest, Kerala University, Kerala University of Health Science Union North Zone, Kerala University of Health Science Union North Zone Arts Festival from Friday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia