city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Scrap Merchants Conference | കേരള സ്ക്രാപ് മർചന്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ജൂലൈ 3ന്

കാസർകോട്: (www.kasargodvartha.com) കേരള സ്ക്രാപ് മർചന്റ്സ് അസോസിയേഷൻ (KSMA) ജില്ലാ സമ്മേളനം ജൂലൈ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് കാസർകോട് ഉഡുപി ഗാർഡൻ കൺവെൻഷൻ സെന്റർ ഹോളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് മുത്തുക്ക പട്ടാമ്പി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഖാദർ കേരള സ്റ്റീൽ അധ്യക്ഷത വഹിക്കും.
  
Scrap Merchants Conference | കേരള സ്ക്രാപ് മർചന്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ജൂലൈ 3ന്


നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, സംസ്ഥാന ജനറൽ സെക്രടറി കെപിഎ ശരീഫ്, ട്രഷറർ അനിൽ കട്ടപ്പന, ഹബീബ് റഹ്‌മാൻ, നിസാർ തലശേരി, ഹാരിസ് ചട്ടഞ്ചാൽ സംസാരിക്കും. വിവി കുഞ്ഞികണ്ണൻ സ്വാഗതം പറയും. ഒരു ലക്ഷത്തോളം ആളുകൾ തൊഴിൽ ചേയ്യുന്ന സ്ക്രാപ് മേഖലയിലെ കൂട്ടായ്മയായ കെഎസ്എംഎ ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള എന്നീ സർകാർ സംവിധാനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുന്നു.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഖാദർ കേരള സ്റ്റീൽ, ജനറൽ സെക്രടറി ഹാരിസ് ചട്ടഞ്ചാൽ, ട്രഷറർ തങ്ക മുത്തു, വിവി കുഞ്ഞികണ്ണൻ, ഹബീബ് റഹ്‌മാൻ, കെ പി കൂര്യൻ എന്നിവർ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Conference, Merchant, Kerala Scrap Merchants Association Kasaragod District Conference on 3rd July.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia