കേരള പോലീസിന്റെ പുതിയ എമര്‍ജന്‍സി നമ്പര്‍ 112 കാസര്‍കോട്ടും സജ്ജമായി; കോളുകള്‍ എത്തിത്തുടങ്ങി
Oct 5, 2019, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2019) പോലീസിന്റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറ്റി 112 എന്ന എമര്‍ജന്‍സി നമ്പര്‍ ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ടും കണ്‍ട്രോള്‍ റൂം സജ്ജമായി. കണ്‍ട്രോള്‍ റൂമിന്റെ ഔപചാരിക ഉദ്ഘാടനം അധികം വൈകാതെ തന്നെയുണ്ടാകും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് സംസ്ഥാനത്ത് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ് ഊര്‍ജിതമായത്. പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് കോള്‍ വിളിച്ചാല്‍ മതി. 100ല്‍ വിളിക്കുമ്പോള്‍ സംസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കും അവിടെനിന്ന് ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കുമാണ് സന്ദേശമെത്തുന്നത്. കാസര്‍കോട്ട് ദിവസവും 12ലധികം കോളുകള്‍ ഇപ്പോള്‍ തന്നെ എത്തുന്നുണ്ടെന്ന് കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിക്കുന്ന എസ് ഐ പുരുഷോത്തമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിക്കുന്നത്. 112 ലേക്ക് വിളിച്ചാല്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനമാണ് അവിടെ ഏര്‍പെടുത്തിയിട്ടുള്ളത്. ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ പരിശീലനം നല്‍കി കണ്‍ട്രോള്‍ റൂമില്‍ നിയമിച്ചുകഴിഞ്ഞു. സംസ്ഥാനത്താകെ 750ലധികം കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം 35 വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഡാറ്റാ ടെര്‍മിനല്‍ (എം ഡി ടി) വഴിയാണ് ഓരോ വാഹനങ്ങളെയും കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്നത്. എട്ടരക്കോടി രൂപ ചിലവിലാണ് സംസ്ഥാനത്തൊട്ടാകെ പദ്ധതിക്കായി ചിലവഴിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയത്. സി-ഡാക്കാണ് ഇത് സ്ഥാപിച്ചത്. വിവരങ്ങള്‍ ലഭിച്ച് ഞൊടിയിടയില്‍ പോലീസിന്റെ സേവനം എത്തുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. ജി പി എസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ വ്യക്തമാകും.
ജനങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ സേവനങ്ങള്‍ക്കും ഈ നമ്പര്‍ ഉപയോഗപ്പെടുത്താമെന്നാണ് അധികൃതര്‍ പറയുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ്, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഫയര്‍ഫോഴ്‌സ് സേവനം, വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള ഇലക്ട്രിസിറ്റി സേവനം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഈ നമ്പര്‍ പ്രയോജനപ്പെടുത്തുന്നതാണ്. മൊബൈല്‍ റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കില്‍ പോലീസിന്റെ വയര്‍ലസ് വഴിയും സന്ദേശമെത്തിക്കാന്‍ സൗകര്യമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ് ഊര്‍ജിതമായത്. പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് കോള്‍ വിളിച്ചാല്‍ മതി. 100ല്‍ വിളിക്കുമ്പോള്‍ സംസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കും അവിടെനിന്ന് ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കുമാണ് സന്ദേശമെത്തുന്നത്. കാസര്‍കോട്ട് ദിവസവും 12ലധികം കോളുകള്‍ ഇപ്പോള്‍ തന്നെ എത്തുന്നുണ്ടെന്ന് കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിക്കുന്ന എസ് ഐ പുരുഷോത്തമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിക്കുന്നത്. 112 ലേക്ക് വിളിച്ചാല്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനമാണ് അവിടെ ഏര്‍പെടുത്തിയിട്ടുള്ളത്. ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ പരിശീലനം നല്‍കി കണ്‍ട്രോള്‍ റൂമില്‍ നിയമിച്ചുകഴിഞ്ഞു. സംസ്ഥാനത്താകെ 750ലധികം കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം 35 വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഡാറ്റാ ടെര്‍മിനല്‍ (എം ഡി ടി) വഴിയാണ് ഓരോ വാഹനങ്ങളെയും കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്നത്. എട്ടരക്കോടി രൂപ ചിലവിലാണ് സംസ്ഥാനത്തൊട്ടാകെ പദ്ധതിക്കായി ചിലവഴിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയത്. സി-ഡാക്കാണ് ഇത് സ്ഥാപിച്ചത്. വിവരങ്ങള്‍ ലഭിച്ച് ഞൊടിയിടയില്‍ പോലീസിന്റെ സേവനം എത്തുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. ജി പി എസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ വ്യക്തമാകും.
ജനങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ സേവനങ്ങള്‍ക്കും ഈ നമ്പര്‍ ഉപയോഗപ്പെടുത്താമെന്നാണ് അധികൃതര്‍ പറയുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ്, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഫയര്‍ഫോഴ്‌സ് സേവനം, വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള ഇലക്ട്രിസിറ്റി സേവനം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഈ നമ്പര്‍ പ്രയോജനപ്പെടുത്തുന്നതാണ്. മൊബൈല്‍ റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കില്‍ പോലീസിന്റെ വയര്‍ലസ് വഴിയും സന്ദേശമെത്തിക്കാന്‍ സൗകര്യമുണ്ട്.
Keywords: Kerala, kasaragod, Police, mobile, fire force, Ambulance, District,Control room, Current, Mobile number, Kerala Police launches new emergency number 112 Kasargod Calls were starting to arrive