Conference | കേരള ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ മേഖലാ സമ്മേളനം ഒക്ടോബര്‍ 11ന് കുമ്പളയില്‍
Oct 8, 2022, 19:06 IST
കാസര്‍കോട്: (www.kasargodvartha.com) കേരള ഹോടെല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ മേഖലാ സമ്മേളനം ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കുമ്പള മര്‍ചന്റ് ഹോളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൊസങ്കടി, ഉപ്പള, ബദിയടുക്ക, മുള്ളേരിയ, ചെര്‍ക്കള, കാസര്‍കോട് യൂനിറ്റുകളുടെ സംയുക്ത മേഖലാ സമ്മേളനമാണ് കുമ്പളയില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ഹോടെല്‍ വ്യവസായം കോവിഡ് കാലത്തിനുശേഷം വലിയതോതിലുള്ള തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അരി അടക്കം അവശ്യസാധനങ്ങളുടെ നിത്യേനയെന്നോണമുള്ള വില വര്‍ധനവിനോടൊപ്പം പാചകവാതക വിലവര്‍ധനവും, പച്ചക്കറി, പാമോയില്‍, മറ്റു ഭക്ഷ്യ ധാന്യങ്ങള്‍, മീന്‍-മാംസങ്ങള്‍ എന്നിവയുടെ വില വര്‍ധനവ് ഹോടെല്‍ വ്യവസായത്തെ ഏറെ തളര്‍ത്തി. ഇതിന് പുറമെ ജിഎസ്ടി പരിശോധനകളും, പ്ലാസ്റ്റിക് നിരോധനം കൊണ്ടുള്ള പ്രതിസന്ധിയും അനിയന്ത്രിതമായിട്ടുള്ള തട്ടുകടകളുടെ കടന്നുകയറ്റവും ഹോടല്‍ വ്യാപാര മേഖലയെ തളര്‍ത്തി.
വലിയ വാടക നല്‍കി ഹോടെല്‍ നടത്തുന്ന ഉടമകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇത്തരം വിഷയങ്ങള്‍ ഗൗരവമായി ചര്‍ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമാണ് മേഖലകള്‍ തിരിച്ച് ഇത്തരത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന വര്‍കിങ് പ്രസിഡന്റ് സി ബിജുലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്റഫ് മുഖ്യാതിഥിയായി സംബന്ധിക്കും. ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ് ഉള്‍പെടെ അസോസിയേഷന്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. സ്വാഗതസംഘം സമിതി ചെയര്‍മാന്‍ മമ്മൂ മുബാറക്, റാം ഭട്ട്, വെങ്കിടേഷ് ഹെബ്ബാര്‍, സവാദ് താജ്, അബ്ദുര്‍റഹ് മാന്‍ ഇറ്റാലിയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Hotel, Food, Press Meet, Video, Conference, Top-Headlines, Kerala Hotel and Restaurant Association, Kerala Hotel and Restaurant Association Regional Conference on October 11 at Kumbala.
< !- START disable copy paste -->