city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന കാര്യത്തിൽ കാസർകോട്‌ മോഡൽ കൊണ്ടുവരും: ബേബി ബാലകൃഷ്‌ണൻ; പ്രാദേശിക പഠനകേന്ദ്രങ്ങൾ തുടങ്ങും, പെരുമ്പള തീരദേശ ബൈപാസ്‌ റോഡ് യാഥാർഥ്യമാക്കാൻ ഇടപെടും: ശാനവാസ് പാദൂർ

കാസർകോട്‌: (www.kasargodvartha.com 01.01.2021) വികസന കാര്യത്തിൽ കാസർകോട്‌ മോഡൽ കൊണ്ടുവരുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണൻ. കാസർകോട്‌ പ്രസ്‌ ക്ലബിന്റെ മീറ്റ്‌ ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബേബി.

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലുള്ളവരുമായി ചർച്ച നടത്തി വിഷൻ 2050 തയ്യാറാക്കും. ജില്ലയിലെ ജനസംഖ്യ 16.07 ലക്ഷമാണ്. ഒരു ലക്ഷം പ്രവാസികളുണ്ട്‌. ഇവരുടെ അനുഭവ സമ്പത്ത്‌ ഉപകാരപ്പെടുത്താൻ ലോക കാസർകോട്‌ സഭ സംഘടിപ്പിക്കും. പെരിയ എയർ സ്‌ട്രിപുമായി മുന്നോട്ടുപോകും. 

നിക്ഷേപ സംഗമം ജില്ലയിൽ നിന്നുള്ളവരെ സർക്കാർ സർവീസിൽ എത്തിക്കുന്നതിന്‌ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുറക്കും. ഐ എ എസ്‌ അകാദമി ആരംഭിക്കും. വ്യവസായ വികസന രംഗത്ത് അടിസ്ഥാന സൗകര്യം ലഭ്യമാക്കും. നൂതന ആശയങ്ങൾ തയ്യാറാക്കുന്ന യുവാക്കളുടെ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. പ്രാദേശിക സാമ്പത്തിക വികസനത്തിന്‌ നിക്ഷേപ സംഗമം നടത്തും.



സീറോ വേ‌സ്‌റ്റ്‌ ലക്ഷ്യം

സീറോ വേ‌സ്‌റ്റ്‌ കാസർകോട്‌ ലക്ഷ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളെ ഏകോപിപ്പിച്ച്‌ ഹരിത കേരള മിഷന്റെ സഹായത്തോടെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണും. മാലിന്യ സംസ്‌കരണത്തിന്‌ 100 കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്‌. 

കിഫ്‌ബി മുഖേന 15 കോടിയുടെ പദ്ധതിയുണ്ട്‌. സ്ഥലമാണ്‌ എല്ലായിടത്തും പ്രശ്‌നം. സ്ഥലമുള്ളയിടത്ത്‌ നാട്ടുകാരുടെ എതിർപ്പ്‌ കാരണം പദ്ധതി നടപ്പാകുന്നില്ല. ഇതിനായി ബോധവൽകരണം നടത്തും.

വികസന കാര്യത്തിൽ കാസർകോട്‌ മോഡൽ കൊണ്ടുവരും: ബേബി ബാലകൃഷ്‌ണൻ; പ്രാദേശിക പഠനകേന്ദ്രങ്ങൾ തുടങ്ങും, പെരുമ്പള തീരദേശ ബൈപാസ്‌ റോഡ് യാഥാർഥ്യമാക്കാൻ ഇടപെടും: ശാനവാസ് പാദൂർ

ജില്ലാ ആശുപത്രി ജനസൗഹൃദം

ജില്ലാ ആശുപത്രി കൂടുതൽ ജനസൗഹൃദമാക്കും. കൂടുതൽ ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ജില്ല പഞ്ചായത്ത്‌ വളപ്പിലെ അമ്മയും കുഞ്ഞും ശിൽപം വേഗത്തിൽ പൂർത്തിയാക്കും.

പെരിയയിൽ മൊത്ത വിൽപന മാർകറ്റ്‌ സ്ഥാപിക്കും. 862 കട തുറക്കും. പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളും മറ്റും ലഭ്യമാക്കും. ഇതുവഴി ജില്ലാ പഞ്ചായത്തിന്‌ തനത്‌ വരുമാനം ലഭിക്കും.
 
പ്രദേശിക പഠനകേന്ദ്രങ്ങൾ

കോവിഡ്‌ പശ്ചാത്തലത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ വാർഡുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ തുടങ്ങുമെന്ന്‌ വൈസ് ‌പ്രസിഡന്റ്‌ ശാനവാസ് ‌പാദൂർ പറഞ്ഞു. എസ്‌എസ്‌എൽസി, പ്ലസു വിദ്യാർഥികൾക്കായാണ്‌ ഇത്‌. അധ്യാപകർക്ക്‌ പുറമേ കൗൺസിലിങ് നൽകാനും വിദഗ്‌ധരെ നിയോഗിക്കും. ഓൺലൈൻ പഠനത്തിലുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ്‌ കേന്ദ്രങ്ങൾ.

തെക്കിൽ പെരുമ്പള തീരദേശ ബൈപാസ്‌ റോഡ്‌ യാഥാർഥ്യമാക്കാൻ ജില്ല പഞ്ചായത്ത്‌ ഇടപെടും. കിഫ്‌ബി മുഖേന 55 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഭൂമി ഏറ്റെടുക്കാൻ നാട്ടുകാരുമായി സംസാരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ വലിയ ടൂറിസം സാധ്യതയാണ്‌ പുഴയോരത്തൂടെയുള്ള ഈ റോഡ്‌ തുറക്കുക.

മുഹമ്മദ്‌ ഹാശിം അധ്യക്ഷനായി. കെ വി പത്‌മേഷ്‌ സ്വാഗതവും ജി എൻ പ്രദീപ്‌ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, District-Panchayath, President, Press Club, Press meet, Top-Headlines, Video, Kasargod model will be introduced in terms of development: Baby Balakrishnan.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia