city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി; യോഗത്തില്‍ വന്‍ജന പങ്കാളിത്തം; നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് എഡിഎം

ഇരിയണ്ണി: (www.kasargodvartha.com 09/10/2019) ഇരിയണ്ണിയില്‍ വെച്ചു നടക്കുന്ന 60-ാംമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വെച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍, കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ സംഘാടക സമിതി ചെയര്‍മാനായും കാസര്‍കോട് ഡിഡിഇ കെവി പുഷ്പയെ ജനറല്‍ കണ്‍വീനറായും നിയമിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. ജോയിന്റ് കണ്‍വീനര്‍മാരായി ശിവന്‍, വിനോദ് കുമാര്‍, ഡോ എം ബാലന്‍, ഗംഗാധരന്‍ മാസ്റ്റര്‍, എംപി രാജേഷ്, ദിലീപ് കുമാര്‍, സജീവന്‍ എം, ബാബു പി, സുചീന്ദ്രനാഥ് എന്നിവരെയും ട്രഷറര്‍ ആയി ഡിഇഒ നന്ദികേശനെയും തിരഞ്ഞെടുത്തു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പതിനാല് സബ് കമ്മിറ്റികളും രൂപീകരിച്ചു.

നവംബര്‍ 11, 12, 13 തീയതികളിലാണ് കലോത്സവം നടക്കുക. സംഘാടകസമിതി രൂപീകരണ യോഗം എഡിഎം കെ അജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളില്‍ നടക്കുന്ന കലോത്സവങ്ങളില്‍ വലിയ ജനപങ്കാളിത്തം കാണാറുണ്ടെന്നും ഇരിയണ്ണിയിലെ സംഘാടകസമിതിയി യോഗത്തിലുണ്ടായ പങ്കാളിത്തം തന്നെ അതിന് തെളിവാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് എഡിഎം കെ അജേഷ് അറിയിച്ചു. പ്രദേശത്തേക്കുള്ള യാത്രാ ക്ലേശം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കാസര്‍കോട് ഡിഡിഇ കെവി പുഷ്പ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ എം ബാലന്‍, ഡിഇഒ എന്‍ നന്ദികേശ്, കാസര്‍കോട് എഇഒ അഗസ്റ്റിന്‍ ബെര്‍ണാഡ്, കുമ്പള എഇഒ യതീഷ് കുമാര്‍ റൈ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍, ജിവിഎച്ച്എസ്എസ് ഇരിയണ്ണി പിടിഎ പ്രസിഡന്റ് പി ചെറിയോന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബികെ നാരായണന്‍, ഹയര്‍സെക്കന്ററി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ പി ദിലീപ്കുമാര്‍, ഹരിത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി സുബ്രഹ്മണ്യന്‍, ജില്ലാ ഐടി കോര്‍ഡിനേറ്റര്‍ എംപി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം സജീവന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി ബാബു നന്ദിയും പറഞ്ഞു. ഇത്തവണ കലോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തുന്നത്. കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും എല്ലാ സൗകര്യവും ഒരുക്കുമെന്നും ജനകീയ ഉത്സവമാക്കി മാറ്റുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി; യോഗത്തില്‍ വന്‍ജന പങ്കാളിത്തം; നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് എഡിഎം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  kasaragod, Kerala, District, District Collector, Headmaster, school, kalolsavam, kasaragod revenue district school youth fe organising committee formed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia