കാസർകോട് ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡ്: ശോച്യാവസ്ഥ പരിഹരിക്കാൻ ഉടൻ നടപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
Mar 27, 2020, 22:39 IST
കാസർകോട്: (www.kasargodvartha.com 27.03.2020) കാസർകോട് ജനറൽ ആശുപത്രിയിലെ കൊറോണ രോഗബാധിതർ കഴിയുന്ന ഐസൊലേഷൻ വാർഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം വി രാംദാസ് അറിയിച്ചു. വൃത്തിഹീനമായി കിടക്കുന്ന ഐസൊലേഷൻ വാർഡിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നു സംസ്ഥാന ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. കാസർകോട് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചതോടെ ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെയില്ലെന്ന് വിഡിയോവിൽ വ്യക്തമാണ്.
രോഗികൾ ഉപയോഗിക്കുന്ന കുളിമുറി, വാഷ്‌ബേസിൻ എന്നിവ തികച്ചും വൃത്തിഹീനമാണ്. വാർഡിന് പുറത്തും മറ്റും ഉപയോഗശൂന്യമായ വസ്തുക്കളും ഉപയോഗിച്ചശേഷം തള്ളിയ കയ്യുറ, മാസ്ക് എന്നിവയും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ്. രോഗബാധ ഉള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കേണ്ട ടിഷ്യു പേപ്പറുകൾ കവർ പൊട്ടിച്ച് തുറന്നിട്ട നിലയിലാണ്. ഏറെ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള വാർഡിനകത്ത് പൂച്ച അടക്കമുള്ള ജീവികൾ സദാ സമയവും ചുറ്റിക്കറങ്ങുന്നു. കുളിമുറിക്ക് പുറത്തു വെയ്ക്കേണ്ട ചവിട്ടിയാകട്ടെ അകത്തെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നു.
ഭക്ഷണത്തിന്റെ അവശിഷ്ടം പോലും യഥാസമയം നീക്കുന്നില്ല. പലതവണ രോഗികൾ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
കൊറോണ രോഗബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ഐസൊലേഷൻ വാർഡ് രോഗികൾക്ക് ഉപയോഗപ്പെടും വിധം മാറ്റിയെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കാസർകോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനുകൂല നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വെള്ളിയാഴ്ച ജില്ലാ കളക്റ്ററും ഡി എം ഒയും ആശുപത്രിയിലെത്തി. ഫയർ ഫോഴ്സിന്റെ സഹായത്തോടെ വാർഡ് ശുചീകരിച്ചതായും ഓരോ മൂന്ന് മണിക്കൂർ ഇടവിട്ട് ശുചീകരണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കൂറശല്യം ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും ഭക്ഷണ വിതരണത്തിന് സമയക്രമം പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Summary: Kasaragod genaral hospital Isolation ward