House Collapsed | കനത്ത മഴയില്‍ കുന്നും മരവും ഇടിഞ്ഞുവീണ് വീട് തകര്‍ന്നു; 6 മാസം പ്രായമായ കുഞ്ഞുള്‍പെടെയുള്ള വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Jun 27, 2022, 11:01 IST
പൊയിനാച്ചി : (www.kasargodvartha.com) അള്ളപ്പംകോട് ഞായറാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും കുന്നും മരവും ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. വീട്ടുണ്ടായിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പയറ്റിയാല്‍ സി ദാമോദരന്റെ വീടാണ് തകര്‍ന്നത്.
രാത്രി 7.30 നാണ് സംഭവം. അപകടഭീഷണി ഉയര്‍ത്തി നിന്നിരുന്ന അയല്‍വാസിയുടെ വളപ്പിലെ വന്‍മരമാണ് നിലംപൊത്തിയത്. അപകടസയമത്ത് വീട്ടില്‍ ഉടമസ്ഥന്റെ അമ്മയും ഭാര്യയും മകനും മകളും പേരകുട്ടിയുമാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ ദാമോദരന്‍ ഈ സമയം ജോലി സ്ഥലത്തായിരുന്നു.
മരം വീഴുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് മകള്‍ ദിവ്യ ആറ് മാസം പ്രായമായ പേരകുട്ടിയെയുംകൊണ്ട് മുറിയില്‍ നിന്നും പുറത്തിറങ്ങിയതെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും വീട്ടുകാര്‍ ഞെട്ടലില്‍ നിന്നും മുക്മാകാതെ പറഞ്ഞു. സംഭവമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും തടിച്ചുകൂടി. കുറച്ചകലെ താമസിക്കുന്ന മരത്തിന്റെ ഉടമസ്ഥനെയും വിലേജ് ഓഫീസറെയും വിവരമറിയിച്ചതായി രാവിലെ ജോലിസ്ഥലത്തുനിന്നുമെത്തിയ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വീട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന മരം വെട്ടികളയാന്‍ നേരത്തെ തന്നെ മരത്തിന്റെ ഉടമസ്ഥനോട് പറഞ്ഞിരുന്നതായും എന്നാല്‍ എല്ലാവര്‍ഷവും ചില്ലകള്‍ മാത്രമാണ് വെട്ടിയിരുന്നതെന്നും ദാമോദരന്‍ പറഞ്ഞു. ചെറിയ വരുമാനവുമായി കുടുംബം പുലര്‍ത്തുന്ന ദാമോദരന് താങ്ങാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Keywords: News, Top-Headlines, Rain, State ,Kasaragod, House, House-collapse, Kerala, Video, Karicheri, Poinachi, Tragedy, Karicheri: Tree fell in the heavy rain and house collapsed.
< !- START disable copy paste -->