സഅദിയ്യ സനദ് ദാനവും ആണ്ട് നേര്‍ചയും; പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ഉദ്‌ഘാടന സംഗമം; നാടിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ജാഗ്രതയോടെ നീങ്ങണമെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍; നൂറുല്‍ ഉലമ സ്മാരകത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
Dec 4, 2021, 22:57 IST
ദേളി: (www.kasargodvartha.com 04.12.2021) നാടിന്റെ സമാധാനാന്തരീക്ഷവും സൗഹൃദവും കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗമാളുകളും അതീവ ജാഗ്രതയും കരുതലും പുലര്‍ത്തണമെന്ന് ഇൻഡ്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍. ജാമിഅ സഅദിയ്യ അറബിയ്യ വാര്‍ഷിക സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാന ഭംഗമുണ്ടാക്കുന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചില സ്ഥലങ്ങളിലെങ്കിലും ഉയർന്ന് കേള്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. നാടിന്റെ ഭദ്രതയാഗ്രഹിക്കുന്ന എല്ലാവരും ഇത്തരം അപശബ്ദങ്ങള്‍ക്കെതിരെ യോജിച്ച് നില്‍ക്കണം. സുന്നി സമൂഹം എന്നും രാജ്യത്തിന്റെ സൗഹൃദവും ഐക്യവും നില നിര്‍ത്തുന്നതിനാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. സമുദായത്തില്‍ തീവ്രതയുടെയോ ഭീകരതയുടെയോ നേരിയ ചിന്ത പോലും വളരാതിരിക്കാന്‍ മഹല്ലുതലത്തില്‍ ബോധവത്കരണങ്ങള്‍ക്ക് സുന്നി പണ്ഡിതര്‍ നേതൃത്വം നല്‍കി വരികയാണ്.
താജുല്‍ ഉലമയും നൂറുല്‍ ഉലമയും പകർന്ന് നല്‍കിയ ശാന്തിയുടെ സന്ദേശമാണ് യുവപണ്ഡിതര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസപരമായ കണിശത പുലര്‍ത്തിക്കൊണ്ട് തന്നെ വിവിധ സമൂഹങ്ങളുമായി അങ്ങേയറ്റത്തെ സൗഹൃദം പുലര്‍ത്താന്‍ സുന്നികള്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്, സമുദായത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പകരം ക്രിയാത്മകമായ സംവാദമാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.
സഅദിയ്യയുടെ ശില്‍പി നൂറുല്‍ ഉലമ എം എ അബ്ദുൽ ഖാദർ മുസ്ലിയാരുടെ നാമധേയത്തില്‍ സഅദിയ്യ ക്യാമ്പസില്‍ ഉയരുന്ന അത്യാധുനിക പഠന ഗവേഷണ കേന്ദ്രമായ നൂറുല്‍ ഉലമ സ്മാരകത്തിന്റെ ശിലാസ്ഥാപനം കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സെന്ററിന്റെ ത്രീഡി ലോഞ്ചിംഗ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്‌ലിം ജമാഅത് ജനറല്‍ സെക്രടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സഅദിയ്യ ജനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഇമ്പിച്ചി തങ്ങല്‍ അല്‍ ബുഖാരി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, എ കെ എം അശ്റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, കാസര്‍കോട് മുന്‍സിപല്‍ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, എന്‍ എ അബൂബകര്‍ ഹാജി, ഉമര്‍ ഹാജി മട്ടന്നൂർ, അബ്ദുല്‍ ഹകീം ഹാജി കളനാട്, അഹ്‌മദ് അലി ബണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Deli, Jamia-Sa-adiya-Arabiya, Programme, Inauguration, A.P Aboobacker Musliyar, Minister, Noorul-Ulama-M.A.Abdul-Khader-Musliyar, Kanthapuram AP Aboobacker Musliyar says to be vigilant to maintain peace in the country.
< !- START disable copy paste -->