രണ്ട് പേരെ കൊന്നിട്ട് സുഖമായി വാഴാമെന്ന് ആരും സ്വപ്‌നം കാണേണ്ട: കെ സുധാകരന്‍
Feb 23, 2019, 20:50 IST
കാസര്‍കോട്: (www.kasargodvartha.com 23.02.2019) രണ്ട് പേരെ കൊന്നിട്ട് സുഖമായി വാഴാമെന്ന് ആരും സ്വപ്‌നം കാണേണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്തിനെയും കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നത് വരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഡിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിയും പിണറായിയും പ്രതികളെ സഹായിക്കില്ലെന്നും പാര്‍ട്ടിയുടെ പരിരക്ഷ കിട്ടില്ലെന്നും പറഞ്ഞിട്ടും കാസര്‍കോട്ടെ എംപിയും എംഎല്‍എയും അടക്കമുള്ള സിപിഎമ്മുകാര്‍ എന്തിനാണ് മുഖ്യപ്രതി പീതാംബരന്റെ വീട്ടില്‍ പോയതെന്നും സുധാകരന്‍ ചോദിച്ചു.
പ്രദേശത്തെ സിപിഎമ്മിന്റെ പ്രണുഖനായ ശാസ്താ ഗംഗാധരന്‍ വീട് പൂട്ടി ഇരുപതോളം വാഹനങ്ങള്‍ മാറ്റിയിട്ട് സ്ഥലം വിട്ടത് എന്തിനാണെന്ന് പോലീസ് അന്വേഷിച്ചോ? പ്രതികള്‍ ഒളിച്ച ചട്ടഞ്ചാലിലെ സിപിഎം ഓഫീസ് ചുമതലക്കാരെ ചോദ്യം ചെയ്‌തോ..? വത്സരാജ് കടയിലെ സാധനം മാറ്റിയതും 75 ലക്ഷം രൂപക്ക് ഇന്‍ഷൂര്‍ ചെയ്തത് എന്തിനാണെന്നും പോലീസ് അന്വേഷിച്ചില്ല. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും. രണ്ടാളെ പാര്‍ട്ടിക്കാര്‍ വെട്ടിക്കൊന്നതിന് ശേഷം ഉപദേശിയുടെ റോള്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍. മുഖം നന്നാവാതെ കണ്ണാടി പിടിച്ചിട്ട് വല്ല കാര്യവുമുണ്ടോ എന്ന് കോടിയേരി ചിന്തിക്കണം.
കോടിയേരിയും പിണറായിയും പ്രതികളെ സഹായിക്കില്ലെന്നും പാര്‍ട്ടിയുടെ പരിരക്ഷ കിട്ടില്ലെന്നും പറഞ്ഞതിന് പിന്നാലെ കാസര്‍കോട്ടെ എംപിയും എംഎല്‍എയും അടക്കമുള്ള സിപിഎമ്മുകാര്‍ എന്തിനാണ് മുഖ്യപ്രതി പീതാംബരന്റെ വീട്ടില്‍ പോയതെന്നും കാസര്‍കോട് സിപിഎം നേതാക്കള്‍ നിങ്ങള്‍ പറഞ്ഞത് അനുസരിക്കാത്ത നിലപാട് പരിഹാസ്യമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരിലെ ഷുഹൈബ് വധക്കേസ് അട്ടിമറിച്ചത് പോലെ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണവും അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഞങ്ങളുടെ രണ്ടു പ്രവര്‍ത്തകരെ താലിബാന്‍ ഭീകര•ാരെ കടത്തിവെട്ടും വിധം വെട്ടിനുറുക്കിയ സംഭവത്തിന് ഉന്നതര്‍ പലരും ഒത്താശ ചെയ്തിട്ടുണ്ട്. അവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. പ്രൊഫഷണല്‍ കില്ലര്‍മാരെ ഉപയോഗിച്ചാണ് കൊലകള്‍ നടത്തിയതെന്ന് പകല്‍ പോലെ വ്യക്തമാണ്.
ഷുഹൈബിന്റെ ശരീരത്തിലെ വെട്ടും ശരത്തിന്റെയും കൃപേഷിന്റേയും ശരീരത്തിലേയും വെട്ടുകളും തമ്മില്‍ സാമ്യമുണ്ട്. ഷുഹൈബിന്റെ കൊലയാളി സംഘത്തില്‍പ്പെട്ട ആരോ ഒരാള്‍ കല്ല്യോട്ട് കൊലപാതകത്തില്‍ ഉണ്ടെന്നും വെട്ടുകള്‍ കണ്ടാല്‍ അത് തിരിച്ചറിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. പോലീസ് ഇതുവരെ നടത്തിയ അന്വേഷണമെല്ലാം വെറും പ്രഹസനം മാത്രമാണ്. കണ്ണൂരില്‍ നിന്നുള്ള ഗുണ്ടകളാണ്, ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ പോലീസ് അതെല്ലാം വിഴുങ്ങി. അന്വേഷണ സംഘത്തിലെ ഏതാനും ഉദ്യോഗസ്ഥരെ മാറ്റി.
കണ്ടവരും അറിഞ്ഞവരുമായ നിരവധിയാളുകള്‍ ആ നാട്ടില്‍ ഉണ്ടായിട്ടും ഒരു മൊഴി പോലും എടുക്കാതെ ദുര്‍ബലമായ തെളിവുകള്‍ നിരത്തി കൃത്രിമമായ ആയുധങ്ങള്‍ കാണിച്ചു കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് പോലീസ് ശ്രമിക്കുന്നത്. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികളെല്ലാം കൊലപാതകത്തിന് സഹായിച്ചവരും വഴി കാണിച്ചുകൊടുത്തവരുമാണ്. വെട്ടിയവരും കൊല്ലിച്ചവരും ഇപ്പോഴും പുറത്താണ്.
പീതാംബരനാണ് വെട്ടിക്കൊന്നതെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. കൊലപാതകത്തിന് പോലീസും ഭാഗികമായി ഉത്തരവാദികള്‍ ആണെന്നും ഭീഷണി ഉണ്ടായപ്പോള്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ കുട്ടികള്‍ ജീവിച്ചിരുന്നേനെയെന്നും കെ സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍, കെ പി കുഞ്ഞിക്കണ്ണന്‍, കെ കെ രാജേന്ദ്രന്‍, പി എ അഷ്‌റഫലി, എ ഗോവിന്ദന്‍ നായര്‍, ധന്യ സുരേഷ്, ഗീതാകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, K.Sudhakaran-MP, CPM, Congress, Murder-case, Kasaragod, News, Top-Headlines, K Sudhakaran against CPM on Periya twin murder
< !- START disable copy paste -->