CK Sreedharan | സിപിഎമിലേക്ക് പോകുന്നത് പദവികളൊന്നും പ്രതീക്ഷിക്കാതെയെന്ന് അഡ്വ. സി കെ ശ്രീധരൻ; 'പദവികളല്ല പ്രശ്‌നം, നിലപാടുകൾ'; നിരവധി പ്രവർത്തകരും 19ന് തനിക്കൊപ്പം സിപിഎമിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ്; രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് കൈമാറി
കാസർകോട്: (www.kasargodvartha.com) 45 വർഷക്കാലം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന താൻ സിപിഎമിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും കോൺഗ്രസിൽ നിന്നുള്ള രാജി കെപിസിസി പ്രസിഡന്റിന് കൈമാറിയതായും മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരൻ കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 19ന് കാഞ്ഞങ്ങാട്ട് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ സിപിഎമിൽ ചേരുമെന്നും തനിക്കൊപ്പം നിരവധി പ്രവർത്തകരും സിപിഎമിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയതയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് സിപിഎം മാത്രമാണ്. കോൺഗ്രസ് മൃദു സമീപനമാണ് വർഗീയതയ്‌ക്കെതിരെ സ്വീകരിക്കുന്നത്. ഇതാണ് പാർടിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും കൊഴിഞ്ഞു പോകാൻ കാരണം. ആർ എസ് എസിനെ വെള്ളപൂശുന്ന നിലപാടാണ് കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ സ്വീകരിക്കുന്നത്. പാർടിയുടെ മൂല്യങ്ങളെ ബലി കൊടുക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ആർഎസ്എസ് നിലപാടുകൾ കാരണമാണ് സുധാകരൻ ഗവർണറെ എതിർക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
Keywords: 'Joins to CPM without expecting any position', says Adv. CK Sreedharan, Kerala, Kasaragod, News, Top-Headlines, CPM, Press meet, Congress, CPM, KPCC-president, RSS.