city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരത്വ നിയമ ഭേദഗതി: എം പി, മന്ത്രി, എം എല്‍ എമാര്‍ തുറന്ന സംവാദത്തിന് തയ്യാറാണോയെന്ന് അഡ്വ. കെ ശ്രീകാന്ത്, ബി ജെ പി വിളിച്ചുപറയുന്ന സത്യം തിരിച്ചറിയുന്ന ജനങ്ങള്‍ ലീഗിനെ കൈവിടുമോയെന്ന ആശങ്കയാണ് ബോവിക്കാനത്ത് വിശദീകരണ യോഗത്തെ തകര്‍ക്കാനായി ലീഗ് പ്രാദേശിക നേതാക്കള്‍ തന്നെ രംഗത്ത് ഇറങ്ങിയതെന്നും ആരോപണം

കാസര്‍കോട്: (www.kasargodvartha.com 17.01.2020) പൗരത്വ നിയമ ഭേദഗതയില്‍ ജനങ്ങളുടെ ആശങ്കയകറ്റാനാണ് ഞങ്ങള്‍ തെരുവിലിറങ്ങിയതെന്ന് പറയുന്ന ജില്ലയില്‍ നിന്നുള്ള എം പി, മന്ത്രി, എം എല്‍ എമാര്‍ എന്നിവര്‍ പറയുന്ന വാക്കുകളില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ബി ജെ പിയുമായി സംവാദത്തിന് തയ്യാറാണോയെന്ന് പരസ്യമായി വ്യക്തമാക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ സംബന്ധിച്ച് ആരുടെ ആശങ്കയും അകറ്റാന്‍ തയ്യാറാണ്. മുസ്ലീം സമുദായത്തിനിടയില്‍ ആശങ്കയുണ്ടാക്കി വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള മുസ്ലീം പ്രാണനമാണ് കോമാലി സഖ്യം ചെയ്യുന്നത്.

മുസ്ലീം സമുദായത്തിന്റെ വോട്ട് ആര്‍ക്ക് ലഭിക്കുമോയെന്നതാണ് ഇടത് വലത് മുന്നണികളുടെ സമരനാടകത്തിന് പിന്നിലുള്ളത്. എസ് ഡി പി ഐ, പി എഫ് ഐ തുടങ്ങിയ മതതീവ്രവാദ ഗ്രൂപ്പുകള്‍ ചെറിയ കുട്ടികള്‍ക്കിടയില്‍ പോലും ഭാരതവിരുദ്ധ നിലപാടുകള്‍ കുത്തിനിറയ്ക്കുകയാണ്. ബി ജെ പി ബോവിക്കാനത്ത് സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതി വിശദീകരണ യോഗത്തെ തകര്‍ക്കാനായി മുസ്ലീം ലീഗ് പ്രാദേശിക നേതാക്കള്‍ തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയതിന് പിന്നില്‍ ബി ജെ പി വിളിച്ചു പറയുന്ന സത്യം തിരിച്ചറിയുന്ന ജനങ്ങള്‍ ലീഗിനെ കൈവിടുമോയെന്ന ആശങ്കയാണ്. കടകള്‍ തുറക്കരുതെന്നും ഓട്ടോ ടാക്സികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ ബി ജെ പി ജനജാഗ്രതാ സമ്മേളനം കഴിയും വരെ പുറത്തിറങ്ങരുതെന്നുമാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ഭീഷണി.

പൗരത്വ നിയമ ഭേദഗതി: എം പി, മന്ത്രി, എം എല്‍ എമാര്‍ തുറന്ന സംവാദത്തിന് തയ്യാറാണോയെന്ന് അഡ്വ. കെ ശ്രീകാന്ത്, ബി ജെ പി വിളിച്ചുപറയുന്ന സത്യം തിരിച്ചറിയുന്ന ജനങ്ങള്‍ ലീഗിനെ കൈവിടുമോയെന്ന ആശങ്കയാണ് ബോവിക്കാനത്ത് വിശദീകരണ യോഗത്തെ തകര്‍ക്കാനായി ലീഗ് പ്രാദേശിക നേതാക്കള്‍ തന്നെ രംഗത്ത് ഇറങ്ങിയതെന്നും ആരോപണം

കോമാലി സഖ്യമുണ്ടാക്കിയിരിക്കുന്ന അവ പ്രചാരണങ്ങളുടെ പുകമറയില്‍ നിന്ന് ജനങ്ങള്‍ പുറത്ത് വരുമോയെന്ന ഭയമാണ് ഭീഷണികള്‍ക്ക് പിന്നിലുള്ളത്. ഞങ്ങള്‍ പറയുന്നത് മാത്രം ജനങ്ങള്‍ കേട്ടാല്‍ മതിയെന്ന ലീഗ് നടപടി ജനാധിപത്യ സംവിധാനത്തിലെ ഫാസിസമാണ്. ലീഗ് നടപടിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള ഹിഡന്‍ അജണ്ടയ്ക്ക് മുന്നില്‍ മുട്ടുമടക്കാതെ കടകള്‍ തുറക്കരുതെന്ന് ഭീഷണിയെ പരസ്യമായി തള്ളിപ്പറയാന്‍ വ്യാപാരി സമൂഹം തയ്യാറാകണം. സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിന്ദു സ്ഥാപനങ്ങള്‍ക്കുനേരെ നടത്തുന്ന അപവാദ പ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയണം. നിങ്ങള്‍ പറയുന്നത് കളവാണെന്ന് നിങ്ങള്‍ക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടാണ് ഇടത് വലത് മുന്നണികള്‍ പരസ്യ സംവാദത്തിന് തയ്യാറാകാത്തതും ബി ജെ പി ജനജാഗ്രാത സമ്മേളനങ്ങളെ ഭയക്കുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ടി പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ് എന്നിവരും സംബന്ധിച്ചു.

പൗരത്വ നിയമ ഭേദഗതി: എം പി, മന്ത്രി, എം എല്‍ എമാര്‍ തുറന്ന സംവാദത്തിന് തയ്യാറാണോയെന്ന് അഡ്വ. കെ ശ്രീകാന്ത്, ബി ജെ പി വിളിച്ചുപറയുന്ന സത്യം തിരിച്ചറിയുന്ന ജനങ്ങള്‍ ലീഗിനെ കൈവിടുമോയെന്ന ആശങ്കയാണ് ബോവിക്കാനത്ത് വിശദീകരണ യോഗത്തെ തകര്‍ക്കാനായി ലീഗ് പ്രാദേശിക നേതാക്കള്‍ തന്നെ രംഗത്ത് ഇറങ്ങിയതെന്നും ആരോപണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Press Club, Press meet, BJP, Is MP, Minister and MLAs ready for open debate with BJP? ask by Adv. K Shrikanth
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia