കാസര്‍കോട്ട് ഷൂട്ട് ചെയ്ത 'ഇടി'യുടെ ടീസര്‍ എത്തി; ഓഗസ്റ്റില്‍ തീയേറ്ററില്‍
Jul 2, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2016) കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ഷൂട്ട് ചെയ്ത ജയസൂര്യ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന 'ഇടി'യുടെ ടീസര്‍ പുറത്തിറങ്ങി. ഒരുദിവസത്തിനകം ഒരു ലക്ഷത്തിലധികം പേരാണ് ടീസര്‍ കണ്ടത്. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.
കാസര്‍കോട്ടെ നിരവധി പേര്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. മാന്യ, നീര്‍ച്ചാല്‍, മുണ്ടോട്, തളങ്കര ഹാര്‍ബര്‍, എടനീര്‍ തുടങ്ങിയ സ്ഥലങ്ങളിലും മംഗളൂരുവിലുമാണ് സിനിമയുടെ ഭൂരിഭാഗം രംഗകളും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിലെത്തു.ം
ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. മാസ് കാ ബാപ് എന്ന ടാഗോടു കൂടിയാണ് 'ഇടി'യെത്തുന്നത്. സുസു സുധി വാത്മീകത്തിനുശേഷം ജയസൂര്യ- ശിവദ താരജോഡികള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ്‌നടന്‍ യോഗ് ചാപ്പെയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ജോജു ജോര്‍ജ്, വിജയകുമാര്‍, സൈജു കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ സാജിദ് യഹ് യയാണ് ഇടി സംവിധാനം ചെയ്യുന്നത്.
ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. അജാസ് ഇബ്രാഹിം, അരുണ്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വീഡിയോ കാണാം
Keywords: Kasaragod, Kerala, Film, Movie, Inspector Dawood Ibrahim (IDI), Jayasurya, Shooting, Inspector Dawood Ibrahim (IDI) Teaser released, Video.