city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | 'വി ആർ ഹെൽത്' ഉദ്ഘാടനം ബുധനാഴ്ച; 'രോഗികളെ ഡോക്ടർ വീടുകളിൽ ചെന്ന് പരിശോധിക്കും'

കാസർകോട്: (www.kasargodvartha.com) രോഗികളെ ഡോക്ടർ വീടുകളിൽ ചെന്ന് പരിശോധിക്കുന്ന വി ആർ ഹെൽത് സംരംഭം നെല്ലിക്കുന്ന് ബീച് റോഡ് കെഎസ്ഇബി ഓഫീസിന് സമീപം ബുധനാഴ്ച രാവിലെ 10 മണിക്ക് ടിഎ ശാഹുൽ ഹമീദ്, കെഎസ് അൻവർ സാദത്ത് എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് മെഡികൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
     
Inauguration | 'വി ആർ ഹെൽത്' ഉദ്ഘാടനം ബുധനാഴ്ച; 'രോഗികളെ ഡോക്ടർ വീടുകളിൽ ചെന്ന് പരിശോധിക്കും'

'മികച്ച സേവനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. പോളി ക്ലിനിക് സംവിധാനത്തിലൂടെ ഡോക്ടറുടെ കൺസൾറ്റേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യം പൊതു ജനങ്ങൾക്ക് സാധ്യമാകും. ഹോം കെയർ എന്ന നൂതനമായ സേവനമാണ് വി ആർ ഹെൽത് മുന്നോട്ട് വെക്കുന്നത്. ആശുപത്രിയിൽ ചെന്ന് കാത്ത് നിന്ന് ഡോക്ടറെ കാണാനും രോഗ പരിചരണത്തിന് സൗകര്യം ഒരുക്കാനും സാധിക്കാത്തവർക്ക് ഹോം കെയർ അനുഗ്രഹമാകും.

അവരവരുടെ വീടുകളിൽ ചെന്ന് ആരോഗ്യ പരിചരണം നൽകുന്നതിലൂടെ സമയലാഭവും

ബൈസ്റ്റാൻഡേഴ്സിന്റെ സാന്നിധ്യം ഇല്ലാതെ തന്നെ കാര്യങ്ങൾ പരിഹരിക്കാനും കഴിയും. സർജറി ഒഴികെയുള്ള ചികിത്സ സംവിധാനങ്ങളാണ് ഹോം കെയറിലൂടെ ലക്ഷ്യമാക്കുന്നത്. ഫിസിയോ തെറാപിയും ഹോം കെയറിൽ ഉൾപെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനത്തിൽ തന്നെ വീടുകളിൽ എത്തി പരിചരണം നൽകും. ഫാർമസി, ലബോറടറി എന്നിവയുടെ സഹായവും ഒരുക്കിയിട്ടുണ്ട്.

ഫിറ്റ്നസുമായി ബന്ധപ്പെട്ട സൈക്ലിങ്, ഹെൽത് ചലൻജ് തുടങ്ങിയ പ്രോഗ്രാമുകൾ തയാറാക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് സ്വീകാര്യമായ മിതമായ തുകയിൽ രോഗ പരിചരണം എന്ന ലക്ഷ്യമാണ് വിആർ ഹെൽത് സ്വീകരിച്ചിരിക്കുന്നത്. ഓൺലൈൻ, ഓഫ്‌ ലൈൻ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈനിലൂടെ ബുകിങ് സംബന്ധമായ കാര്യങ്ങൾ നടത്താം. ക്ലിനികിൽ നേരിട്ട് വന്ന് ഡോക്ടറെ കാണാനുള്ള സൗകര്യവും ലഭ്യമാണ്.


പോളിക്ലിനികിൽ ഡോക്ടറുടെ സേവനം മുഴുവൻ സമയവും ഉണ്ടായിരിക്കും. കൂടാതെ നഴ്സുമാരുടെ സേവനവും ക്രമീകരിച്ചിരിക്കുന്നു. ഫിസിയോതെറാപിസ്റ്റുകളും ഉണ്ടാകും. രോഗികളുടെ സഹായത്തിനായി ഹെൽത് മാനേജറയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡയറ്റീഷൻ, സൈകോളജിസ്റ്റ് എന്നീ സേവനങ്ങളും നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മുതൽ ഒരു മണിവരെ സൗജന്യ മെഡികൽ പരിശോധന നടത്തും', അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ മെഡികൽ ഓഫീസർ ടി ശഹനാസ്, റാഫി ബെണ്ടിച്ചാൽ, സിസിഒ വിജയ് സുകുമാരൻ, ഡോ. യുകെ മർജാന എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Inauguration, Programme, Inauguration of 'We Are Health' on Wednesday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia