city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | വനിതകള്‍ മാത്രം പങ്കാളികളായ ബേഡകം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കംപനിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സംബന്ധിക്കും

കാസര്‍കോട്: (www.kasargodvartha.com) ടീം ബേഡകം കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കംപനിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 16ന് രണ്ട് മണിക്ക് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു, ഡിഎംസി ടിടി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
           
Inauguration | വനിതകള്‍ മാത്രം പങ്കാളികളായ ബേഡകം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കംപനിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സംബന്ധിക്കും

പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓഹരി ഉടമകളായുള്ള കംപനിയാണിത്. കുടുംബശ്രീ ജില്ലാ മിഷന്റെയും ബേഡഡുക്ക ഗ്രാമപഞ്ചായതിന്റെയും മുന്‍കൈയില്‍ ബേഡഡുക്ക സിഡിഎസിന് കീഴിലാണ് കംപനി രൂപീകരിച്ചത്. കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ഓഹരി സമാഹരിച്ച് രൂപീകരണത്തില്‍ തന്നെ 3000 ത്തില്‍ അധികം ഓഹരി ഉടമകളുണ്ട്. 2500 പേരെ ചേര്‍ക്കുക എന്ന ലക്ഷ്യത്തില്‍ ഓഹരി ക്യാംപയിന്‍ തുടങ്ങി 15 ദിവസം കൊണ്ടാണ് 3772 ഷെയര്‍ സ്വരൂപിച്ചത്. ഒരു ഓഹരിയുടെ വില 1000 രൂപയാണ്.

കാര്‍ഷിക രംഗത്തെ നാനാവിധ സാധ്യതകളെ മുന്‍ നിര്‍ത്തി ഉല്‍പാദനത്തിലും വിപണനത്തിലും പുതിയ മാതൃകാ സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. 50 ക്ലസ്റ്ററുകള്‍ രൂപീകരിക്കും, അവയിലൂടെ ജൈവ കാര്‍ഷിക വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ എത്തിക്കും. ഓഹരി ഉടമകളുടെ എല്ലാ കാര്‍ഷിക വിഭവങ്ങളും നല്ല വിലയ്ക്ക് വിറ്റഴിക്കാനും ലാഭത്തില്‍ വീണ്ടും ഒരു പങ്ക് ലഭിക്കാനും ഇതുമുഖേന അവസരം ഒരുങ്ങും. നിലവില്‍ ബേഡകത്തെ കുടുംബശ്രീ അയല്‍ക്കൂട്ടം മെമ്പര്‍മാരുടെ മാത്രം ഓഹരികള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ കംപനി കാര്‍ഷിക ഉല്‍പാദന-വിപണന രംഗത്തും കാര്‍ഷിക വിഭവങ്ങളുടെ മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മാണത്തിനുമുള്ള വേറിട്ട സംരംഭങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്.


കൂടുതല്‍ സ്ത്രീകള്‍ക്കും കുടുംബശ്രീ കുടുംബാoഗങ്ങള്‍ക്കും മെച്ചപ്പെട്ട തൊഴില്‍ സാധ്യതയും വരുമാനദായക ഇടപെടലുകളും ലക്ഷ്യമിടുന്ന കംപനി ആനന്ദമഠം എന്ന സ്ഥലത്ത് 28 ഏകര്‍ സ്ഥലമെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇവിടെ ഹൈടെക് ഫാമുകള്‍, ഫാം ടൂറിസം,
കണ്‍വെന്‍ഷന്‍ സെന്റര്‍, മാതൃകാ കൃഷിയിടം എന്നിവയൊരുക്കി മാതൃകാ കാര്‍ഷിക ഗ്രാമം ഒരുക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്. കെ പ്രസന്നയാണ് കംപനിയുടെ എം ഡി. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗുലാബി അടക്കമുള്ള 13 അംഗങ്ങള്‍ അടങ്ങിയ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് ആണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത് പ്രസിഡന്റ് ധന്യ എം, വൈസ് പ്രസിഡണ്ട് എ മാധവന്‍, സി എച് ഇഖ്ബാല്‍, ഗുലാബി, കെ പ്രസന്ന, ശിവന്‍ ചൂരിക്കോട് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Kudumbasree, Press meet, Video, Inauguration, Minister, Team Bedakam Kudumbashree Farmers Producers Company, Inauguration of Team Bedakam Kudumbashree Farmers Producers Company on 16th August.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia