city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | ആലിയ കിന്‍ഡര്‍ ഗാര്‍ഡന്‍ ബ്ലോക് ഉദ്ഘാടനവും സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷികാഘോഷവും ജനുവരി 21, 22ന്

കാസര്‍കോട്: (www.kasargodvartha.com) പുതുതായി നിര്‍മിച്ച ആലിയ കിന്‍ഡര്‍ ഗാര്‍ഡന്‍ ബ്ലോകിന്റെ ഉദ്ഘാടനവും ആലിയ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷികാഘോഷവും ജനുവരി 21, 22 തീയതികളില്‍ ആലിയ കാംപസില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 21ന് വൈകുന്നേരം 4. 30ന് കിന്‍ഡര്‍ ഗാര്‍ഡന്‍ ബ്ലോകിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. ആലിയ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷികം അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
           
Inauguration | ആലിയ കിന്‍ഡര്‍ ഗാര്‍ഡന്‍ ബ്ലോക് ഉദ്ഘാടനവും സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷികാഘോഷവും ജനുവരി 21, 22ന്

ചടങ്ങില്‍ ഡിവൈഎസ്പി അബ്ദുര്‍ റഹീം സി എ മുഖ്യാതിഥിയായി സംസാരിക്കും. ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ സംസ്ഥാന, ജില്ലാ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. ആലിയ മാനജിങ് കമിറ്റി പ്രസിഡണ്ട് ഡോ. സി പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. ജെനറല്‍ സെക്രടറി സി എച് മുഹമ്മദ് സ്വാഗതം പറയും.
          
Inauguration | ആലിയ കിന്‍ഡര്‍ ഗാര്‍ഡന്‍ ബ്ലോക് ഉദ്ഘാടനവും സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷികാഘോഷവും ജനുവരി 21, 22ന്

ചടങ്ങില്‍ എംഎസ്സി സൈകോളജി പരീക്ഷയില്‍ റാങ്ക് ജേതാക്കളായ അരീബ ശംനാട്, മുബശിറ റഹ്മാന്‍, മികച്ച എന്‍എസ്എസ് വോളനന്റീര്‍ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ആകാശ് പെരുമ്പള, കേരള ക്രികറ്റ് ടീം അംഗമായി തെരഞ്ഞെടുത്ത മുഹമ്മദലി ശഹറാസ് എന്നിവരെ അനുമോദിക്കും. ജനുവരി 21ന് വൈകുന്നേരം ആറുമണി മുതല്‍ ആലിയ സീനിയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും ജനുവരി 22ന് വൈകുന്നേരം 4. 30 മുതല്‍ ആലിയ ഇന്റര്‍നാഷണല്‍ അകാഡമിയിലെയും സെകന്‍ഡറി മദ്രസയിലെയും വിദ്യാര്‍ഥികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സി എച് മുഹമ്മദ്, ഹസന്‍ മങ്ങാട്, അജ്മല്‍ ശാജഹാന്‍, കെ പി ഖലീലുര്‍ റഹ്മാന്‍, ഉദയകുമാര്‍ പെരിയ, സിഎംഎസ് ഖലീലുല്ല, അബ്ദുല്‍ കരീം എച് എം എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Inauguration of Aliya Kinder Garden Block and Anniversary Celebration of Institutions on 21st and 22nd January.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia