Doctors Day | ഐഎംഎ കാസര്‍കോട് ബ്രാഞ്ച് സുവര്‍ണജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡോക്ടേഴ്സ് ഡേ ദിനാചരണം ജൂലൈ 3ന്; ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കും
Jun 30, 2022, 19:50 IST
കാസര്‍കോട്: (www.kasargodvartha.com) ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA) കാസര്‍കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ജൂലൈ മൂന്നിന് ഡോക്ടേഴ്സ് ഡേ ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ (ഡോ. സിഎ അബ്ദുല്‍ ഹമീദ് സ്മാരക ഹോള്‍) നടക്കുന്ന ചടങ്ങ് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി, ജനറല്‍ സെക്രടറി ഡോ. ജോസഫ് ബെനവന്‍ മുഖ്യാതിഥികളായിരിക്കും.
ഡോ. ബി എസ് റാവു, കെ അനന്ത കാമത്ത്, മാലതി മാധവന്‍, പുഷ്പ ഭട്ട് എന്നിവരുടെ പേരുകളിലുള്ള അവാര്‍ഡുകള്‍ ഡോ. വെങ്കിട തേജസ്വി, രാകേഷ്, മായ മല്യ, രേഖ റൈ എന്നിവര്‍ക്ക് സമ്മാനിക്കും. മുതിര്‍ന്ന അംഗങ്ങളായ ഡോ. പി എം രാജ്മോഹന്‍, ഡോ. എ വി ഭരതന്‍ എന്നിവര്‍ക്ക് ഡോ. ബി സി റോയിയുടെ സ്മരണാര്‍ഥമുള്ള ഡോക്ടേഴ്സ് ഡേ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.
മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിനുള്ള ഡോ. ക്യാപ്റ്റന്‍ കെ എ ഷെട്ടി എന്‍ഡോവ്മെന്റ് ഷെല്‍ജി മോള്‍ക്ക് കൈമാറും. നഗരസഭാ പരിധിയിലെയും, 10 സമീപ പഞ്ചായതുകളിലെയും 15 ആശാ വര്‍കര്‍മാരെ കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ വിശിഷ്ട സേവനത്തിനുള്ള കീര്‍ത്തി പത്രം നല്‍കി ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് ഐഎംഎ പ്രസിഡന്റ് ഡോ. ബി നാരായണ നായിക്, സെക്രടറി ഡോ. ടി ഖാസിം, ജിസിസി ചെയര്‍മാന്‍ ഡോ. എ വി ഭരതന്‍, കണ്‍വീനര്‍ ഡോ. സി എച് ജനാര്‍ധന നായിക് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Health, Doctors, Celebration, Conference, Programme, IMA Kasaragod Branch, Doctors Day, IMA Kasaragod Branch to Celebrate Doctors Day on 3rd July.
< !- START disable copy paste -->