city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | ഇച്ചിലങ്കോട് മാലിക് ദീനാർ ഉദയാസ്തമാന ഉറൂസ് ഫെബ്രുവരി 6 മുതൽ 26 വരെ

കാസർകോട്: (www.kasargodvartha.com) ഇച്ചിലങ്കോട് ഹസ്രത് റാഫി ഇബ്നു ഹബീബ് മാലിക് ദീനാറിന്റെയും അവരുടെ കൂടെ വന്ന മഹാന്മാരുടെയും പേരിൽ അഞ്ച് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉദയാസ്തമാന ഉറൂസ് 2023 ഫെബ്രുവരി ആറ് മുതൽ 26 വരെ വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി മൂന്നിന് ജുമുഅക്ക് ശേഷം ഇച്ചിലങ്കോട് ജമാഅത് ചെയർമാൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ മഖാം സിയാറതിന് നേതൃത്വം നൽകും. ഇച്ചിലങ്കോട് ജമാഅത് പ്രസിഡന്റ് അൻസാർ ശെറൂൽ പതാക ഉയർത്തും. തുടർന്ന് ഫെബ്രുവരി ആറ് മുതൽ 26 വരെ പ്രഗത്ഭരായ പ്രഭാഷകർ പ്രഭാഷണം നടത്തും.

Uroos | ഇച്ചിലങ്കോട് മാലിക് ദീനാർ ഉദയാസ്തമാന ഉറൂസ് ഫെബ്രുവരി 6 മുതൽ 26 വരെ

ഹിജ്‌റ 37ൽ ഷിറിയ പുഴ വഴിയാണ് മഹാന്മാർ ഇച്ചിലങ്കോടിൽ എത്തിയത്. ഹിജ്‌റ 73ൽ വിടവാങ്ങുകയും ചെയ്തു. നീണ്ട 36 കൊല്ലം ഇച്ചിലങ്കോട് ആസ്ഥാനമാക്കി ഇസ്ലാമിക പ്രബോധനം നടത്തുകയും ചെയ്തു. ദർഗ സന്ദർശിച്ചും സിയാറത് ചെയ്തും ജാതി മത ഭേദമന്യേ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. ഫെബ്രുവരി ആറിന് രാത്രി എട്ട് മണിക്ക് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. അബ്ദുൽ ജലീൽ റഹ്‌മാനി വാണിയന്നൂർ പ്രഭാഷണം നടത്തും.
           
Uroos | ഇച്ചിലങ്കോട് മാലിക് ദീനാർ ഉദയാസ്തമാന ഉറൂസ് ഫെബ്രുവരി 6 മുതൽ 26 വരെ

തുടർന്നുള്ള ദിവസങ്ങളിൽ പേരോട് മുഹമ്മദ് അസ്ഹരി, അബൂ ശമ്മാസ് അലി മൗലവി, അബുല്ലത്വീഫ് സഖാഫി കാന്തപുരം, അബ്ദുല്ല സലീം വാഫി അമ്പലക്കണ്ടി, ഹംസ മിസ്ബാഹി ഓട്ടപ്പദവ്, ഇപി അബൂബകർ ഖാസിമി പത്തനാപുരം, ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ, മസ്ഊദ് സഖാഫി ഗൂഡല്ലൂർ, വലിയുദ്ദീൻ ഫൈസി വാഴക്കാട്, കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി, സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീർ അൽബുഖാരി, എംഎം ബാവ മുസ്‌ലിയാർ അങ്കമാലി, മുസ്ത്വഫ സഖാഫി തെന്നല, സിംസാറുൽ ഹഖ് ഹുദവി, ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര, എഎം നൗശാദ് ബാഖവി, നൗഫൽ സഖാഫി കളസ, കുമ്മനം നിസാമുദ്ദീൻ അസ്ഹരി, സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, ശാഫി സഖാഫി മുണ്ടബ്ര, സൂഫിയാൻ ബാഖവി ചിറയിൻകീഴ് എന്നിവർ സംബന്ധിക്കും.
             
Uroos | ഇച്ചിലങ്കോട് മാലിക് ദീനാർ ഉദയാസ്തമാന ഉറൂസ് ഫെബ്രുവരി 6 മുതൽ 26 വരെ

25ന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, എകെഎം അശ്റഫ് എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് മൗലീദ് പാരായണത്തിന് കുമ്പോൽ കെ എസ് അലി തങ്ങൾ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ജമാഅത് പ്രസിഡന്റ് അൻസാർ ശെറൂൽ, സെക്രടറി മഹ്‌മൂദ്‌ കുട്ടി ഹാജി, ഉറൂസ് കൺവീനർ ഹസൻ ഇച്ചിലങ്കോട്, സ്ഥലം ഖത്വീബ് ഇർശാദ് ഫൈസി, പബ്ലിസിറ്റി കൺവീനർ മജീദ് പച്ചമ്പള, ജമാഅത് ട്രഷറർ ഫാറൂഖ് പച്ചമ്പള എന്നിവർ പങ്കെടുത്തു.


Keywords: N ews, Kerala, State, Top-Headlines, Kasaragod, Uroos, Religion, Press Meet, Ichilangod Malik Deenar Uroos from February 6 to 26.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia