city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞിനെ കൊന്ന രണ്ടാമത്തെ അമ്മയും അറസ്റ്റിൽ; നവജാത ശിശുവിനെ ഇയർഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് യുവതിയുടെ കുറ്റസമ്മതം

ബദിയടുക്ക: (www.kasargodvartha.com 07.01.2021) കുഞ്ഞിനെ കൊന്ന രണ്ടാമത്തെ അമ്മയും അറസ്റ്റിൽ. ആഴ്ചകൾക്കിടെ രണ്ട് കുഞ്ഞുങ്ങളെയാണ് അമ്മമാർ കൊലപ്പെടുത്തിയത്. നവജാത ശിശുവിനെ ജനിച്ച ഉടനെ ഇയർഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ബദിയടുക്ക ചെടേക്കാലിലെ ശാഹിന (28) യെയാണ് കേസന്വേഷിക്കുന്ന ബേഡകം സി ഐ ഉത്തംദാസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ കൊന്ന രണ്ടാമത്തെ അമ്മയും അറസ്റ്റിൽ; നവജാത ശിശുവിനെ ഇയർഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് യുവതിയുടെ കുറ്റസമ്മതം

കഴിഞ്ഞ ദിവസം ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന ബദിയടുക്ക പെർള കാട്ടുകൂക്കെ പെർതാജെയിലെ ശാരദ (33)യെ ബദിയടുക്ക എസ് ഐ അനീഷ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ മറ്റൊരു യുവതി കൂടി അറസ്റ്റിലായിരിക്കുന്നത്.

സ്വന്തം കുഞ്ഞിനെ ജനിച്ച് പൊക്കിൾകൊടിമുറിച്ച ഉടനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് വ്യാഴാഴ്ച രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ശാഹിന സമ്മതിച്ചത്. ദിവസങ്ങളായി നടത്തിവന്ന ചോദ്യം ചെയ്യലിൽ കൊലപാതകം ഏറ്റെടുക്കാതെ ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു യുവതി. ലാബ് ടെക്നീഷ്യന്‍ കോഴ്സ് കഴിഞ്ഞ ശാഹിന സമീപ പ്രദേശത്തെ ലാബിൽ ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് ജോലി കുറഞ്ഞതിനാലാണ് മതിയാക്കിയത്.

കുഞ്ഞിനെ പ്രസവിച്ച ശേഷം പൊക്കിൾകൊടിമുറിച്ച് തുണിയിൽ പൊതിഞ്ഞ് ഇയർഫോണിൻ്റെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ നിന്നാണ് ചോരക്കുഞ്ഞിൻ്റെ മൃതദേഹം കണ്ടെടുത്തത്.

യുവതിയെ കൊലയ്ക്ക് ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്നും വ്യക്തമായിട്ടില്ല. ശാസ്ത്രീയമായ അന്വേഷണത്തിൻ്റെ ഭാഗമായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലെ പൊലീസ് സർജൻ്റ നിർണായക മൊഴി കേസന്വേഷിക്കുന്ന ബേഡകം സി ഐ ഉത്തംദാസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

യുവതിയുടെ മാതാപിതാക്കളെയും ഭർത്താവിനെയും മൂന്നിലധികം തവണ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലാബ് ടെക്നീഷ്യന്‍ ആയത് കൊണ്ട് പ്രസവശേഷം നടത്തേണ്ട കാര്യങ്ങളെല്ലാം യുവതിക്കറിയാമെന്നാണ് പൊലീസ് പറയുന്നത്.

ആദ്യ പ്രസവത്തിലെ കുഞ്ഞ് പിറന്ന് വെറും മാസങ്ങൾ കഴിയും മുമ്പാണ് യുവതി രണ്ടാമതും ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തത്. ഇക്കാരണം കൊണ്ടാണോ യുവതി കുഞ്ഞിനെ കൊന്നതെന്നാണ് സംശയം. ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽ നിന്നും യുവതി മറച്ചുവെച്ചതും ഇതുകൊണ്ടാണെന്നാണ് പൊലീസ് കരുതുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 16ന് രാവിലെയാണ് ശാഹിനയെ ഭർത്താവ് ശാഫിയും ബന്ധുക്കളും ചേർന്ന് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്.

ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.


Keywords:  Kerala, News, Kasaragod, Badiyadukka, Baby, Death, Case, Police, Accused, Arrest, Top-Headlines, Video, Housewife arrested for killing baby.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia