തനിച്ച് താമസിക്കുന്ന വയോധികയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
Jun 22, 2019, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2019) തനിച്ച് താമസിക്കുന്ന വയോധികയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ പരേതനായ എം എസ് ബള്ളുള്ളായയുടെ ഭാര്യ സരോജിനി ഭായ് (75) യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് അഞ്ചുദിവസത്തെ പത്രം കിടപ്പുണ്ട്. ബള്ളുള്ളായ മരിച്ചതിനു ശേഷം ഇവര്‍ ഒറ്റയ്ക്കാണ് താമസം. മക്കളില്ല. പരിസരവാസികളുമായി കൂടുതല്‍ ഇടപഴകാറില്ലാത്തതിനെ തുടര്‍ന്നാണ് മരണവിവരം പുറത്തറിയാതെ പോയതെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. വിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Nellikunnu, House wife found dead in Home
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Nellikunnu, House wife found dead in Home
< !- START disable copy paste -->