അവന്‍ കൊച്ചുകള്ളന്‍; കവര്‍ച്ചയ്ക്കു പിന്നാലെ കാര്‍ അപകടത്തില്‍പെട്ടു, പരിശോധനയില്‍ മൊബൈല്‍ കണ്ടെത്തി, ഉടന്‍ കുടുങ്ങും
Apr 17, 2019, 21:40 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2019) പട്ടാപ്പകല്‍ വാടകക്വാര്‍ട്ടേഴ്സ് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. കവര്‍ച്ച നടന്ന ദിവസം ഉളിയത്തടുക്ക ജി കെ നഗറില്‍ അപകടത്തില്‍പെട്ട കെ എല്‍ 60 രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ സഞ്ചരിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചു. ഈ കാറില്‍ നിന്നും കവര്‍ച്ച നടന്ന വീട്ടിലെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.
പരപ്പ സ്വദേശിനിയായ റുഖിയ താമസിക്കുന്ന അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ സെക്കന്‍ഡ് ക്രോസ് റോഡിലെ പ്രഭാത് ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ക്വാര്‍ട്ടേഴ്‌സിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും മൊബൈലും കവര്‍ച്ച ചെയ്തത്. റുഖിയ രാവിലെ 6.30 മണിയോടെ സമീപത്തെ ക്വാര്‍ട്ടേഴ്സ് ഉടമയുടെ വീട്ടില്‍ ജോലിക്കു പോയതായിരുന്നു. മകള്‍ ഫാജിസ പത്തു മണിയോടെ തയ്യല്‍ പരിശീലനത്തിന് ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ പൂട്ടി പോയി. വൈകിട്ട് മൂന്നരയോടെ റുഖിയ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. സമീപത്തെ സി സി ടി വിയില്‍ നിന്നും മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. പ്രതി കോണിയിറങ്ങി വരുന്ന ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. ഇതുകേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഉളിയത്തടുക്കയില്‍ ഒരു അജ്ഞാത കാര്‍ അപകടത്തില്‍പെട്ടതായുള്ള വിവരം പോലീസിന് ലഭിച്ചത്. പരിശോധിച്ചപ്പോഴാണ് മൊബൈല്‍ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മോഷ്ടാക്കള്‍ ഈ കാറിലാകാം വന്നതെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചുണ്ട്.
കാര്‍ ഉടമയെ കണ്ടെത്തിയ പോലീസ് ഇയാളെ മൊഴിയെടുക്കാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഒരു അധ്യാപകനാണ് പോലീസിന് രഹസ്യവിവരം നല്‍കിയത്. വൈകാതെ തന്നെ പ്രതി കുടുങ്ങുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കാസര്‍കോട് എസ് ഐ ഷാജി പട്ടേരി, ഹെഡ്‌കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം എന്നിവരാണ് അന്വേഷണം നടത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പയ്യനാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു.

Related News:
പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച; സ്വര്‍ണവും പണവും മോഷണം പോയി, മോഷ്ടാവിന്റെ ദൃശ്യം സി സി ടി വിയില്‍ കുടുങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: House robbery; Police got information about robber, Kasaragod, News, Robbery, Theft, Car-Accident.