രാസപരിശോധന റിപോര്‍ട്ട് ലഭിച്ചു; ഹോം നഴ്‌സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിന്റെ വിചാരണ ആരംഭിച്ചു
May 13, 2019, 17:47 IST
കാസര്‍കോട്:(www.kasargodvartha.com 13/05/2019) ഹോം നഴ്‌സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിന്റെ വിചാരണ ആരംഭിച്ചു. തൃക്കരിപ്പൂര്‍ ഒളവറ ഒളിയം കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകള്‍ സി രജനി (34) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് നിര്‍ണായക തെളിവായ രാസ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിച്ചത്.
2014 സെപ്തംബര്‍ 12നാണ് രജനി കൊല ചെയ്യപ്പെട്ടത്. കേസില്‍ യുവതിയുടെ കാമുകന്‍ നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി സതീഷ് (30), ചെറുവത്തൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വടകരയിലെ ബെന്നിയെന്ന ബെനഡിക് ജോണ്‍ (40) എന്നിവരാണ് പ്രതികള്‍.
കൊല്ലപ്പെട്ട രജനി ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ഹോം നഴ്‌സായിരുന്നു. സതീഷും രജനിയും അടുപ്പത്തിലായതിനെ തുടര്‍ന്ന് ഇരുവരും ചെറുവത്തൂരിലെ ക്വാട്ടേഴ്‌സിലായിരുന്നു താമസം. ഭാര്യയുമായുള്ള ബന്ധം നിയമപരമായി പൂര്‍ണമായും വേര്‍പ്പെടുത്തി തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു രജനിയുടെ ആവശ്യം. എന്നാല്‍ ഇതിനുതയ്യാറാകാത്ത സതീഷ് രജനിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് ബെന്നിയുടെ സഹായേത്തോടെ കുഴിച്ചുമൂടുകയുമായിരുന്നു. രണ്ടുദിവസം ക്വാട്ടേഴ്‌സിന്റെ ബാത്ത്‌റൂമില്‍ സൂക്ഷിച്ച മൃതദേഹം രണ്ടാം പ്രതി ബെന്നിയുടെ ഓമ്‌നി വാനില്‍ എത്തിക്കുകയും അവിടെ ഒരു തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടുകയുമായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് കണ്ണന്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
നേരത്തെ വിചാരണ നടപടികള്‍ കോടതി ആരംഭിച്ചിരുന്നുവെങ്കിലും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന കാരണത്താല്‍ കേസിന്റെ വിചാരണ മാറ്റിവെക്കുകയായിരുന്നു. അന്നത്തെ നീലേശ്വരം സിഐ ആയിരുന്ന യു പ്രേമന്‍ ആണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകം മറച്ചുവെച്ചതിനും സതീഷിനെ സഹായിച്ചതിനുമാണ് ബെന്നി കേസില്‍ പ്രതിയായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Court, Police, Complaint, Investigation, Home nurse murder case: Trial started