കെ എം അഹ്‌മദിന്റെ ഓർമകളുമായി പ്രസ് ക്ലബിൽ അനുസ്മരണം സംഘടിപ്പിച്ചു; തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പത്രപ്രവർത്തകനെന്ന് മന്ത്രി അഹ്‌മദ് ദേവർ കോവിൽ; മാധ്യമ അവാർഡ് വിതരണം ചെയ്തു
Dec 16, 2021, 19:19 IST
കാസർകോട്: (www.kasargodvartha.com 16.12.2021) കാസർകോട് പ്രസ്ക്ലബിന്റെ കെ എം അഹ്‌മദ് അനുസ്മരണവും മാധ്യമ അവാർഡ് വിതരണവും കേരള തുറമുഖ പുരാവസ്തു തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കാസർകോടിന്റെ മണ്ണിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്രപ്രവർത്തകനാണ് കെ എം അഹ്‌മദ് എന്ന് മന്ത്രി അനുസ്മരിച്ചു. കാസർകോടിന്റെ വികസന വിഷയങ്ങൾ പൊതുമണ്ഡലങ്ങളിൽ എത്തിക്കുന്നതിന് മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച മുഖപ്രസംഗത്തിന് പ്രസ്ക്ലബ് ഏർപെടുത്തിയ കെ എം അഹ്‌മദ് സ്മാരക അവാർഡിന് അർഹനായ ചന്ദ്രിക ദിനപത്രം സ്പെഷ്യൽ കറെസ്പോൻഡന്റ് കെ പി ജലീലിന് മന്ത്രി പുരസ്കാരം കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു. അവാർഡ് നിർണയ സമിതി അധ്യക്ഷനായ ഫ്രണ്ട്ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പുതിയ കാലത്ത് മാധ്യമ മേഖലയിലുണ്ടായ മാറ്റങ്ങളും എങ്ങനെയാകരുത് വാർത്തകളെന്നും അദ്ദേഹം വിശദീകരിച്ചു.
കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രടറി ഇ എസ് സുഭാഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, മുജീബ് അഹ്‌മദ്, പ്രദീപ് ജീ എൻ സംസാരിച്ചു. അവാർഡ് ജേതാവ് കെ പി ജലീൽ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രടറി കെ വി പത്മേഷ് സ്വാഗതവും ട്രഷറർ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Programme, Memorial, Press Club, Minister, Award, Journalists, Video, Secretary, K M Ahmed, Held K M Ahmed memorial programme.
< !- START disable copy paste -->