city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Govt. contractors | ഒക്ടോബര്‍ 10 മുതല്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് സര്‍കാര്‍ കരാറുകാര്‍; സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com) വിവിധ സര്‍കാര്‍ മേഖലയില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കേരളത്തിലെ കരാറുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍കാരുമായി ചര്‍ച നടത്തുകയും സെക്രടറിയേറ്റിലേക്ക് സമരം നടത്തുകയും ചെയ്തിട്ടും യാതൊരു വിധ പരിഹാരവും കാണാത്തതില്‍ പ്രധിഷേധിച്ച് ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ സര്‍കാര്‍ കരാറുകാര്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ച് സമരത്തില്‍ ഏര്‍പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
        
Govt. contractors | ഒക്ടോബര്‍ 10 മുതല്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് സര്‍കാര്‍ കരാറുകാര്‍; സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ബുധനാഴ്ച

ഏറ്റവും പുതിയ നിരക്ക് അനുവദിക്കുക, ബിറ്റുമിന്‍ മാര്‍കറ്റ് വില അനുവദിക്കുക, അഞ്ച് ലക്ഷം രൂപയുടെ താഴെയുള്ള വര്‍കുകള്‍ ഇ-ടെന്‍ഡറില്‍ നിന്നും ഒഴിവാക്കുക, സോഫ്റ്റ്വെയറിലെ അപാകതകള്‍ പരിഹരിച്ച് കുടിശിക പൂര്‍ണമായും നല്‍കുക, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് അനുവദിച്ച 10% ആനുകൂല്യം ഒഴിവാക്കുക, രൂപകല്‍പനകളിലെയും തുക അനുവദിക്കുന്നതില്‍ വന്ന പിശകുകള്‍ക്കും കരാറുകാരെ ശിക്ഷിക്കാതിരിക്കുക, കോണ്‍ട്രാക്ട് ജി എസ് ടി 2017 ലെ ഗവ. ഉത്തരവ് അനുസരിച്ച് മുന്‍കാല പ്രാബല്യത്തില്‍ അനുവദിക്കുക, വൈകല്യ കാലയളവില്‍ (DLP) വിജിലന്‍സ് അന്വേഷണം ഒഴിവാക്കുക. ഓഫീസിന്റെ ഭാഗത്തുനിന്ന് വന്ന പിഴവുകള്‍ കാരണം കരാറുകളുടെ ബിലുകള്‍ വൈകിക്കുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടെന്‍ഡര്‍ ബഹിഷ്‌കരണ സമരം നടത്തുന്നത്.


ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ മുഴുവന്‍ കരാര്‍ സംഘടനകളെയും യോജിപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിഎം കൃഷ്ണന്‍ നായര്‍, ശാഫി ഹാജി, ടികെ നസീര്‍, എഎ നാസര്‍, സുനൈഫ് എoഎഎച് എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Protest, Government, Tender, Government contractors will boycott tenders from October 10.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia