ക്വട്ടേഷന്‍ സംഘം രൂപീകരിച്ച് ആദ്യം ഏറ്റെടുത്ത പണി തന്നെ പാളി; കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന 4 യുവാക്കള്‍ പിടിയില്‍
Mar 23, 2019, 21:52 IST
കുമ്പള: (www.kasargodvartha.com 23.03.2019) ക്വട്ടേഷന്‍ സംഘം രൂപീകരിച്ച് ആദ്യം ഏറ്റെടുത്ത പണി തന്നെ പാളി. കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കള്‍ പോലീസ് പിടിയിലായി. മഞ്ചേശ്വരത്ത് നിന്നും കാറില്‍ വടിവാളും മരവടികളുമായി കാസര്‍കോട്ട് ഏറ്റെടുത്ത ക്വട്ടേഷന്‍ അക്രമം നടത്താന്‍ പോകുകയായിരുന്ന സംഘത്തെയാണ് നാടകീയമായി കുമ്പള പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെ കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ദേശീയ പാതയില്‍ വെച്ചാണ് ഗുണ്ടാസംഘത്തെ പിടികൂടിയത്. മഞ്ചേശ്വരം ഭാഗത്തുനിന്ന് വരികയായിരുന്ന ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മുട്ടംഗേറ്റിലെ ഇസ്മാഈല്‍ (33), ഉപ്പള പച്ചമ്പളയിലെ അജിത്ത് (31), കഞ്ചിക്കട്ടയിലെ വസന്തന്‍ (37), കുബണൂര്‍ പഞ്ചത്തൊട്ടിയിലെ വിനയചന്ദ്രന്‍(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെ പൂര്‍വ്വകാല ചരിത്രവും പോലീസ് ചികയുന്നുണ്ട്. പുതിയതായി രൂപീകരിച്ച ക്വട്ടേഷന്‍ സംഘമാണ് പിടിയിലായതെന്നാണ് പോലീസ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, News, Quotation, Quotation gang, Video, Arrest, Goonda Quotation team held with weapons