city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chinmaya | ചിന്മയ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനം നവംബര്‍ 28 മുതല്‍ 30 വരെ

കാസര്‍കോട്: (www.kasargodvartha.com) ചിന്മയ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപന പരിപാടികള്‍ നവംബര്‍ 28 മുതല്‍ 30 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28 ന് രാവിലെ 9.30 ന് ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ചിന്മയ മിഷന്‍ കേരള റീജണ്‍ ഹെഡും കാസര്‍കോട് ചിന്മയ വിദ്യാലയ പ്രസിഡന്റുമായ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. സിഇഡി ഫൗന്‍ഡേഷന്‍ ചെയര്‍മാന്‍ ഡോ. പ്രിയദര്‍ശി നായക് വിശിഷ്ടാതിഥിയാകും.
      
Chinmaya | ചിന്മയ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനം നവംബര്‍ 28 മുതല്‍ 30 വരെ

തുടര്‍ന്ന് സിബിസി ഹോളില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ ശാന്തി കൃഷ്ണമൂര്‍ത്തി, ഡോ. ജി ബാലസുബ്രഹ്മണ്യന്‍, വാസന്തി ത്യാഗരാജന്‍, ശ്രീനാഥ് മോഹന്‍ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. നവംബര്‍ 29 ന് രാവിലെ 10 മണിക്ക് ചിന്മയ വിദ്യാര്‍ഥികള്‍ ഒരുക്കുന്ന ആര്‍ട് ആന്‍ഡ് സയന്‍സ് എക്‌സിബിഷന്‍ ചിന്മയ കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അജയ് കപൂര്‍ ഉദ്ഘാടനം ചെയ്യും. ചിന്മയ മിഷനും വിദ്യാലയത്തിനും വേണ്ടി സേവനം ചെയ്തവരെ ആദരിക്കും.
   
Chinmaya | ചിന്മയ വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനം നവംബര്‍ 28 മുതല്‍ 30 വരെ

30 ന് രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ ശാസ്ത്രീയ സംഗീതജ്ഞയും തിരുവിതാംകൂര്‍ രാജകുടുംബാംഗവുമായ അശ്വതി തിരുനാള്‍ രാമവര്‍മ ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷനായിരിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ആന്വല്‍ ഡേ ആഘോഷങ്ങള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എകെ നായര്‍, കെ ബാലചന്ദ്രന്‍, അഡ്വ. പികെ വിജയന്‍, പദ്മാവതി പഞ്ചപകേശന്‍ എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Celebration, School, Chinmaya Vidyalaya, Golden Jubilee Celebrations of Chinmaya Vidyalaya from 28th to 30th November.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia