തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; മൂന്നു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Mar 16, 2019, 10:36 IST
തിരുവനന്തപുരം: (www.kasargodvartha.com 16.03.2019) തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട. മൂന്നു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ മൂന്നു പേരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്തീന്‍ നൈനാ മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ 3.1 കിലോ സ്വര്‍ണം പിടിച്ചെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെടാനായി തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു മൂവരും. സാധാരണ രീതിയില്‍ ചെന്നൈയിലാണ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരുന്നത്. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു വെച്ച് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് വസ്ത്രത്തിലും മറ്റും ഒളിപ്പിച്ച നിലയില്‍ മൂവരില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്.
അറയില്‍ മമ്മൂട്ടിയില്‍ നിന്നും 916 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളും ആഭരണങ്ങളും, അബ്ദുല്‍ ഗഫൂറിന്റെ അടിവസ്ത്രത്തിനുള്ളില്‍ വെള്ളിപൂശിയ 1.7 കിലോ വരുന്ന ആഭരണങ്ങളും, മൊയ്തീന്‍ നൈനാ മുഹമ്മദില്‍നിന്ന് കുഴല്‍ രൂപത്തിലാക്കിയ അരക്കിലോ സ്വര്‍ണവുമാണ് കണ്ടെടുത്തത്. 250 ഗ്രാം വീതമുള്ള സ്വര്‍ണം കുഴല്‍ രൂപത്തിലാക്കിയശേഷം കറുത്ത കടലാസില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
എയര്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണേന്ദു രാജാ മിന്റുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകുമാര്‍, ആന്‍സി, ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, ഷിബു, രജനീഷ്, സുധാംശു എന്നിവരാണ് സ്വര്‍ണവേട്ട നടത്തിയത്.
Keywords: Kasaragod, Kerala, news, Thiruvananthapuram, arrest, Top-Headlines, gold, Airport, Gold smuggling; 3 including Kasaragod native arrested in Thiruvananthapuram
< !- START disable copy paste -->