കളിക്കുന്നതിനിടയിൽ പെൺകുട്ടി ടാര്‍ വീപ്പയില്‍ വീണു: അരയോളം ടാറില്‍ മുങ്ങിയ കുട്ടിയെ രക്ഷിച്ച് ഫയർഫോഴ്സ്
Mar 7, 2021, 21:10 IST
പെരിയ: (www.kasargodvartha.com 07.03.2021) കളിക്കുന്നതിനിടെ ടാര്‍ നിറച്ച വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് അഗ്നിരക്ഷാസേന രക്ഷകരായി. പെരിയ പൂക്കളത്തെ ബന്ധുവീട്ടിലെത്തിയ ഉദിനൂര്‍ സ്വദേശിനിയായ പെൺകുട്ടിയാണ് കളിക്കിടെ റോഡരികിലുണ്ടായിരുന്ന വീപ്പക്ക് മുകളില്‍ കയറിയപ്പോള്‍ മൂടി തുറന്ന് അകത്തേക്കുവീണത്.
അരയോളം ടാറില്‍ മുങ്ങിയ പെൺകുട്ടിയെ നാട്ടുകാര്‍ വിവരമറിച്ചതിൻ്റെ അടിസ്ഥനത്തിൽ അഗ്നിരക്ഷ സേന രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍ വി എന്‍ വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടു നിന്നെത്തിയ സേനാംഗങ്ങള്‍ വീപ്പ മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Keywords: Kerala, News, Kasaragod, Periya, Child, Girl, Accident, Fire force, Video, Playing, Girl falls into tar barrel while playing: Firefighters rescued.
< !- START disable copy paste -->