Funeral | ധീര ജവാന്റെ സംസ്കാര ചടങ്ങിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; പൂര്‍ണ സൈനിക ബഹുമതികളോടെ അന്ത്യയാത്ര
Oct 24, 2022, 13:47 IST
ചെറുവത്തൂര്‍: (www.kasargodvartha.com) അരുണാചല്‍പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ധീര ജവാന് ചെറുവത്തൂര്‍ കിഴക്കെ മുറിയിലെ അശ്വിന്റെ സംസ്കാര ചടങ്ങിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു അശ്വിന്റെ അന്ത്യയാത്ര. ഉച്ചയോടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് അശ്വിന്റെ ഭൗതികശരീരം സംസ്കരിച്ചത്.
കഴിഞ്ഞ ദിവസം ജന്മനാട്ടിലെത്തിച്ച് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഭൗതികശരീരം രാവിലെ ഒമ്പത് മണി മുതല്‍ ചെറുവത്തൂര്‍ കിഴക്കേമുറി പൊതുജന വായനശാലയില്‍ പൊതു ദര്‍ശനത്തിന് വച്ചു. മന്ത്രി അഹ് മദ് ദേവര്‍കോവില്‍, കാസര്‍കോട് എംപി രാജ്മോഹന്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉള്‍പെടെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിലെത്തിയിരുന്നു.
ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടിയത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് അശ്വിന് ഉള്‍പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചത്. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക് ആന്‍ഡ് മെകാനികല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന് സൈനിക ജോലിയില്‍ പ്രവേശിച്ചത്. അടുത്തിടെ നാട്ടില്‍ അവധിക്ക് വന്ന അശ്വിന് ഒരു മാസം മുമ്പാണ് മടങ്ങിപ്പോയത്. ഗായകനും നാട്ടിൽ പ്രിയപ്പെട്ടവനുമായിരുന്നു അശ്വിൻ.
ഞായറാഴ്ച രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്തിയ മൃതദേഹം തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രമീള എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി ചെറുവത്തൂരില്‍ എത്തിക്കുകയായിരുന്നു.

Keywords: Funeral of Malayali jawan held, news,Top-Headlines, Cheruvathur, Funeral, Army, Kerala, Jawan, Death, Police.
< !- START disable copy paste -->