നീലേശ്വരത്ത് ടയർ റീസോളിങ് കടയിൽ നാലംഗ സംഘത്തിൻ്റെ ആക്രമണം; ജീവനക്കാരനെ മർദിച്ച ശേഷം 75,000 രൂപയുടെ സാധനങ്ങൾ കടത്തികൊണ്ട് പോയി
Jul 26, 2021, 15:39 IST
നീലേശ്വരം: (www.kasargodvartha.com 26.07.2021) ടയർ റീസോളിങ് കടയിൽ നാലംഗ സംഘത്തിൻ്റെ ആക്രമണം. ജീവനക്കാരനെ മർദിച്ച ശേഷം 75,000 രൂപയുടെ സാധനങ്ങൾ കടത്തികൊണ്ട് പോയി. സംഭവത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
അക്രമത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ടയർ വ്യാപാര ഇടപാടിൻ്റെ ഭാഗമായി നൽകാൻ ബാക്കിയുള്ള 11000 രൂപയെ ചൊല്ലി നീലേശ്വരം കരുവാച്ചേരിയിലെ മലബാർ ടയർ റീസോളിങ്ങിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ കടയിലെ ജീവനക്കാരൻ കോഴിക്കോട് സ്വദേശി ഉദയന് പരിക്കേറ്റു.
മദ്യലഹരിയിൽ വന്ന സംഘം മർദിച്ച് ഭീഷണിപ്പെടുത്തിയ ശേഷം കടയിൽ നിന്ന് ടയർ ബെൽട്, ഗം, ഓടോറിക്ഷയുടെ ടയർ എന്നിവ കടത്തി കൊണ്ട് പോവുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ടയർ കടയിലെ ജീവനക്കാരൻ ജിൻ്റോ ജോർജും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പരാതിക്കാരനും പൊലീസും പറഞ്ഞു.
Keywords: Kasaragod, Nileshwaram, News, Kerala, Police, Crime, Attack, Shop, Top-Headlines, Investigation, Video, Merchant, Kozhikode, Liquor, Kanhangad, Complaint, Four-member gang attacks tire retreading shop in Nileshwarm.
< !- START disable copy paste -->