കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട തോണി മറിഞ്ഞ് ഒരാളെ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു
Sep 13, 2019, 11:31 IST
കീഴൂര്‍: (www.kasargodvartha.com 13.09.2019) കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. കീഴൂര്‍ കടപ്പുറത്തെ നിധീഷിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അപകടത്തില്‍പെട്ടത്. 10 പേരാണ് തോണിയിലുണ്ടായിരുന്നതെന്നാണ് വിവരം. കീഴൂരിലെ ദാസനെ (57) യാണ് കാണാതായത്. മറ്റുള്ളവര്‍ നീന്തിരക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് തീരദേശ പോലീസും ബേക്കല്‍ പോലീസും നാട്ടുകാരുമെത്തി തിരച്ചില്‍ നടത്തിവരികയാണ്. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര എന്നിവരടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kizhur, Missing, fishermen, Fisherman goes missing in sea
< !- START disable copy paste -->