സ്മാര്‍ട് ഫോണിന് മുന്നില്‍ കുത്തിയിരിക്കുന്ന ന്യൂജനറേഷന് കൗതുകമായി ചൂണ്ടയിടല്‍ മത്സരം; മത്സരിക്കാനെത്തിയത് നിരവധി പേര്‍
Aug 5, 2019, 20:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2019) അജാനൂര്‍ ഗ്രാമത്തിലെ പ്രകൃതി രമണീയമായ വിപ്ലവമണ്ണാണ് അടോട്ട് ഗ്രാമം. ഇവിടുത്തെ യുവജന സഖാക്കളുടെ കൂട്ടായ്മയില്‍ വെറുതെ ഇരിക്കുമ്പോള്‍ തോന്നിയ ആശയമാണ് നാട്ടിന്‍പുറങ്ങളില്‍ നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചൂണ്ടയിട്ട് മീന്‍ പിടിക്കലിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാമെന്നത്. അങ്ങനെ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയ പരിപാടി ഏറ്റെടുത്തു. ഒരാഴ്ചത്തെ പ്രചരണം അവസാനിച്ചപ്പോഴേക്കും നൂറിലേറെ ഫോണ്‍വിളികളാണ് എത്തിയത്. അതും കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം മുതല്‍ അങ്ങ് തലസ്ഥാനനഗരിയില്‍ നിന്നുവരെ. 30 രൂപ വാങ്ങി രജിസ്റ്റര്‍ ചെയ്ത് 3,000 രൂപ സമ്മാനം നല്‍കുന്ന ചെറിയ പരിപാടി എന്നുപറഞ്ഞ് പലരെയും ഒഴിവാക്കി. എന്നിട്ടും ഞായറാഴ്ച മത്സരം നടന്നപ്പോള്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി നൂറോളം പേരാണ് ചൂണ്ടയിടാനെത്തിയത്. മഴപോലും വകവെക്കാതെ നിരവധിയാളുകള്‍ ചൂണ്ടയിടുന്നത് കാണാനെത്തിയിരുന്നു.
ഡിവൈഎഫ്‌ഐ അജാനൂര്‍ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി അടോട്ട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സിപിഎം അടോട്ട് ബ്രാഞ്ച് സെക്രട്ടറി വി വി രാജീവന്‍, ഡിവൈഎഫ്‌ഐ അജാനൂര്‍ മേഖല സെക്രട്ടറി കെ വി നിഷാന്ത് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് നിത്യ നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജിതിന്‍ സ്വാഗതവും അജാനൂര്‍ മേഖല ജോയിന്റ് സെക്രട്ടറി നിഖില്‍ പ്രസാദ് അടോട്ട് നന്ദിയും പറഞ്ഞു.
Keywords: Kanhangad, Kasaragod, Kerala, News, Fish, Games, Mobile Phone, Fish hunting competition conducted in Ajanur.