റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം വന്‍ തീപിടുത്തം; വൈദ്യുതി ബന്ധം വിച്ഛേദിച്ചു
Feb 7, 2019, 17:02 IST
ഉദുമ: (www.kasargodvartha.com 07.02.2019) കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം വന്‍ തീപിടുത്തമുണ്ടായി. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഓവര്‍ബ്രിഡ്ജിന് സമീപത്തെ റെയില്‍വേ ട്രാക്കിലെ കാടിനാണ് ആദ്യം തീപിടുത്തമുണ്ടായത്. കാടിന് ആരോ തീയിട്ടതെന്നാണ് കരുതുന്നത്. ഉദുമ ടൗണിന് സമീപം വരെ തീ ആളിപ്പടര്‍ന്നിരുന്നു.
കാസര്‍കോട് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും കാഞ്ഞങ്ങാട് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. റെയില്‍വേ ട്രാക്കിനു സമീപത്തെ മരങ്ങളും കാടുകളും പൂര്‍ണമായും കത്തി. കെ എസ് ടി പി റോഡിനു സമീപത്തെ കാടിലേക്കും തീപടര്‍ന്നു. ഇവിടെ ഉണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറുകളിലേക്കും തീപടര്‍ന്നതിനാല്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Top-Headlines, fire, Railway, Fire near Railway over bridge
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, Top-Headlines, fire, Railway, Fire near Railway over bridge
< !- START disable copy paste -->