city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം; കാസര്‍കോട്ട് കര്‍ഷക കണ്ണീര്‍ ചങ്ങല സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.10.2019) വര്‍ദ്ധിച്ചുവരുന്ന കാര്‍ഷിക പ്രതിസന്ധിയില്‍പ്പെട്ട കര്‍ഷകരുടെ ദുരിതങ്ങള്‍ തുറന്നു കാട്ടി തലശ്ശേരി, കണ്ണൂര്‍, ബത്തേരി അതിരൂപതകളുടെ നേതൃത്വത്തില്‍ 220 കേന്ദ്രങ്ങളില്‍ കര്‍ഷക കണ്ണീര്‍ ചങ്ങല സംഘടിപ്പിച്ചു. കാസര്‍കോട് കോട്ടക്കണ്ണി സെന്റ് ജോസഫ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ സര്‍ക്കിളിന് ചുറ്റും കര്‍ഷകര്‍ കര്‍ഷകര്‍ കൈകള്‍ കോര്‍ത്ത് കണ്ണീര്‍ ചങ്ങലയില്‍ അണിചേര്‍ന്നു. കര്‍ഷകരുടെ ദുരിതങ്ങളും ആശങ്കകളും പങ്കുവെക്കുകയും പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് നയിക്കേണ്ടതിനെ സംബന്ധിച്ച പ്രതിജ്ഞയുമെടുത്തു.

ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭം; കാസര്‍കോട്ട് കര്‍ഷക കണ്ണീര്‍ ചങ്ങല സംഘടിപ്പിച്ചു



കണ്ണീര്‍ ചങ്ങലയില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നിരവധിയാളുകള്‍ അണിനിരന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാളത്തൊപ്പിയും കാര്‍ഷിക ഉപകരണങ്ങളുമായി അണിനിരന്നത് വേറിട്ട ദൃശ്യാനുഭവവും കാര്‍ഷിക മേഖലയില്‍ നിന്നും ജനങ്ങള്‍ എത്രകണ്ട് അകന്നുപോയി എന്നതിന്റെ നേര്‍സാക്ഷ്യവുമായി. തുടര്‍ന്ന് സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ മാണി മേല്‍വട്ടം ഒപ്പുമരച്ചോട്ടില്‍ കര്‍ഷകര്‍ക്ക് കണ്ണീര്‍ ചങ്ങല സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കര്‍ഷകര്‍ നേരിടുന്നത് അതീവ പ്രാധാന്യമുള്ള പ്രതിസന്ധികളാണെന്നും കോടികള്‍ പാഴാക്കുന്ന ഭരണാധികാരികള്‍ കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വരും തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് നയിക്കണം. അതിന് ആവശ്യമായ സാഹചര്യം ഇവിടെ ഇന്നേ ഒരുക്കണം. അതിന് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അധികൃതര്‍ അടിയന്തിര ശ്രദ്ധ കൊണ്ടു വരണമെന്നും ഫാദര്‍ മാണി മേല്‍വട്ടം പറഞ്ഞു. പ്രമോദ് വെള്ളച്ചേരില്, അബ്ദുള്‍ഖാദര്‍, ബാബു ആലുംപറമ്പില്‍, ഷീല ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ വിനോദ് പന്തപള്ളി സ്വാഗതവും വിനോദ് കോതോലി നന്ദിയുമറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, Top-Headlines, Farming, farmer, Protest, Government, farmers protest in kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia