Police action | ലോകകപ് ആവേശം അതിരുകടന്നു; ഫാൻസുകാർ തമ്മിൽ സംഘർഷം; ബോർഡുകളും കൊടികളും നീക്കം ചെയ്ത് പൊലീസ്
Dec 2, 2022, 11:49 IST
കാസർകോട്: (www.kasargodvartha.com) ഖത്വറിൽ നടക്കുന്ന ലോകകപിൻറെ പേരിൽ ഫുട്ബോള്‍ ഫാൻസുകൾ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബോർഡുകളും കൊടികളും നീക്കം ചെയ്തു. തുരുത്തി പാലത്തിൽ സ്ഥാപിച്ചിരുന്ന കൊടികളും ബോർഡുകളുമാണ് കാസർകോട് ടൗൺ പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നീക്കിയത്.
വിവിധ രാജ്യങ്ങളുടെ കൊടികളും മറ്റും സ്ഥാപിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസം രണ്ട് സമീപ പ്രദേശങ്ങളിലെ ഫുട്‍ബോൾ പ്രേമികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കർശന നടപടികളിലേക്ക് നീങ്ങിയത്.
ലോകകപ് ആവേശം അതിരുകടന്ന് ഫുട്‍ബോൾ പ്രേമികൾ തമ്മിൽ തല്ലുന്നത് പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കളിയെ അതിന്റെ സ്പിരിറ്റോടെ സമീപിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Keywords: Fans clash over World Cup; Police took action, Kerala,Kasaragod,News,Top-Headlines,Police,Clash,FIFA-World-Cup-2022,Qatar.