ആവേശത്തിരയിളക്കി ഐ എസ് എൽ കലാശപ്പോരാട്ടം; കാസർകോട് നഗരം മഞ്ഞയണിഞ്ഞു; തെരുവുകളിൽ ബിഗ് സ്‌ക്രീനുകൾക്ക് മുമ്പിൽ ആർപ്പുവിളികളുമായി വൻ ജനക്കൂട്ടം
Mar 20, 2022, 21:27 IST
കാസർകോട്: (www.kasargodvartha.com 20.03.2022) ഒരു നാടിന്റെ സ്വപ്‌നവുമായി ഗോവയിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സിയും മൈതാനത്ത് പൊരുതുമ്പോൾ അതിന്റെ മുഴുവൻ ആവേശവും കാസർകോടിന്റെ മണ്ണിലും അലയടിക്കുന്നു. തെരുവുകൾ തോറും ബിഗ് സ്ക്രീനിൽ തത്സമയം മത്സരം പ്രദർശിപ്പിച്ചിട്ടുണ്ട്. വൻ ജനക്കൂട്ടമാണ് ഇവിടങ്ങളിലേക്ക് ഒഴുകിയെത്തിയത്.
കളിയാനന്ദത്തിൽ ആറാടുന്ന കാഴ്ചയാണ് കാസർകോട് നഗരത്തിൽ കാണുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ സ്ക്രീനിന് മുന്നിലുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോളടിച്ചപ്പോൾ പടക്കത്തിന് തിരികൊളുത്തിയും ആർപ്പു വിളികളോടെയുമാണ് വരവേറ്റത്.
സമാന കാഴ്ചയാണ് വിവിധയിടങ്ങളിൽ കാണാനാവുന്നത്. ഈ വർഷം ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത് ഉജ്വല പ്രകടനമാണ്. അതിന്റെ മുഴുവൻ ആവേശവും ആരാധകരിലും പ്രകടമാണ്.
സമാന കാഴ്ചയാണ് വിവിധയിടങ്ങളിൽ കാണാനാവുന്നത്. ഈ വർഷം ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത് ഉജ്വല പ്രകടനമാണ്. അതിന്റെ മുഴുവൻ ആവേശവും ആരാധകരിലും പ്രകടമാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Sports, Football, Video, Fans celebrates ISL final.
< !- START disable copy paste -->