city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബലൂൺ വിൽപന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം; ഭീതി പരത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്

ഉപ്പള: (www.kasargodvartha.com 04.09.2021) ബലൂൺ വിൽപന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്പള പൊലീസ്‌ സ്റ്റേഷൻ പരിധിയിൽപ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്പള എന്നിവിടങ്ങളിൽ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

    
ബലൂൺ വിൽപന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം; ഭീതി പരത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്


വീഡിയോയിൽ ഒരു സ്ത്രീയും ഓഡിയോയിൽ ഒരു പുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരു കവർചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയിൽ വെള്ളിയാഴ്ച പൊലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്ന് കുറച്ച് സമയം ഗതാഗത സ്തംഭനം ഉണ്ടായതോടെയാണ് കുട്ടികളെ തട്ടികൊണ്ടു പോയെന്ന രീതിയിലുള്ള പ്രചാരണം ഉണ്ടായതെന്ന് മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്ന ഒരു സംഘത്തെ ഉപ്പളയിൽ നിന്നും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചുവെന്നും താൻ ഇതിന് ദൃക്സാക്ഷിയാണെന്നുമാണ് ഒരാളുടെ പ്രചാരണം. ജനങ്ങളിൽ മന:പൂർവം ഭീതി സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നവരെ കണ്ടെത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.




Keywords: Kasaragod, Kerala, News, Top-Headlines, Police, Kumbala, Video, Social-Media, Kidnap, Fake, Uppala, Manjeshwaram, Children, Travlling, Theft, Investigation, Vehicle, False propaganda that child abduction gang has landed.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia